Pages

Wednesday, 21 June 2017

ഫിത്ർ സകാത്തുമായി ബന്ധപ്പെട്ട ഫത്വകൾ


ما حكم صدقة الفطر
قال ابن باز:

زكاة الفطر فرض على كل مسلم صغير أو كبير ذكر أو أنثى حر أو عبد .

الفتاوى (14/ 197)


☆ഫിത്ർ സകാത്തിന്റെ വിധിയെന്താണ്?

ഇബ്നു ബാസ്:

      ഫിത്ർ സകാത്ത് എല്ലാ ഓരോ മുസ്ലിമായ ചെറിയവനും വലിയവനും ആണിനും പെണ്ണിനും അടിമക്കും സ്വതന്ത്രനും ഫർളാണ്




ماذا تكون زكاة الفطر ؟
قال ابن باز:
تخرج صاعا من طعام أو صاعا من تمر أو صاعا من شعير أو صاعا من زبيب أو صاعا من أقط ويلحق بهذه الأنواع في أصح أقوال العلماء كل ما يتقوت به الناس في بلادهم كالأرز والذرة والدخن ونحوها


എന്തായിരിക്കണം ഫിത്ർ സകാത്ത്?

ഇബ്നു ബാസ്:

ഭക്ഷണത്തിൽ നിന്നോ ഈത്തപ്പഴത്തിൽ നിന്നോ ബാർലിയിൽ നിന്നോ ഉണക്ക മുന്തിരിയിൽ നിന്നോ  ചീസിൽ (ചീസ് എന്ന് പൂർണമായി പറയാൻ കഴിയില്ല എങ്കിലും അറബ് രാജ്യങ്ങളിൽ കാണുന്ന പാലിൽ നിന്നു ഉണ്ടാകുന്ന  ചീസിനോട് സാമ്യത പുലർത്തുന്ന ഒരു തരം വെള്ള നിറത്തിലുള്ള സാധനമാണ്) നിന്നോ ആവാം, ജനങ്ങൾ ഭക്ഷിക്കുന്ന എല്ലാത്തരം ഭക്ഷണവും ഇതിനോട്  ഉൾപ്പെടും എന്നാണ് ശരിയായ അഭിപ്രായം, അരി, ചോളം, ഗോതമ്പ്  പോലെയുള്ളത്



متى وقت إخراج زكاة الفطر؟
قال ابن باز:
إخراجها في اليوم الثامن والعشرين والتاسع والعشرين والثلاثين وليلة العيد ، وصباح العيد قبل الصلاة .
الفتاوى (14/32-33)


എപ്പോഴാണ് ഫിത്ർ സകാത്ത് കൊടുക്കേണ്ടത്

ഇബ്നു ബാസ്:

   28,29,30 ഓ, പെരുന്നാളിന്റെ തലേ ദിവസം അല്ലെങ്കിൽ പെരുന്നാളിന്റെ രാവിലെ നമസ്കാരത്തിനു മുമ്പ്.




سبب إخراج زكاة الفطر؟
قال العثيمين:
إظهار شكر نعمة الله تعالى على العبد بالفطر من رمضان وإكماله. 
الفتاوى (١٨-٢٥٧).



എന്തിന് വേണ്ടിയാണു ഫിത്ർ സകാത്ത് കൊടുക്കുന്നത്?

 ഇബ്നു ഉസൈമീൻ:

     അല്ലാഹു തന്റെ അടിമക്ക് റമദാൻ പൂർത്തിയാക്കാൻ  അനുഗ്രഹിച്ചതിൽ നന്ദി പ്രകടിപ്പിക്കലാണ്.



من تصرف له زكاة الفطر؟
قال العثيمين:
ليس لها إلا مصرف واحد وهم الفقراء. الفتاوى الفتاوى (18/259)




ആർക്കാണ് ഫിത്ർ സകാത്ത് കൊടുക്കപ്പെടേണ്ടത്?

ഇബ്നു ഉസൈമീൻ:

       കൊടുക്കപ്പെടേണ്ടവരായി ഒരു കൂട്ടരല്ലാതെ മറ്റാരുമില്ല, അത് ദരിദ്രരാണ്.



حكم توكيل الأولاد أو غيرهم في إخراج زكاة الفطر؟
قال العثيمين:
يجوز للإنسان أن يوكل أولاده أن يدفعوا عنه زكاة الفطر في وقتها، ولو كان في وقتها ببلد آخر للشغل. الفتاوى (18/262)



മക്കളെയും അതുപോലുള്ളവരെയും സകാത്ത് കൊടുക്കാൻ എൽപ്പിക്കുന്നതിന്റെ വിധി എന്താണ്?

ഇബ്നു ഉസൈമീൻ:

      ഒരാൾ തൻറെ മക്കളെ സകാത്ത് അയാൾക്ക് വേണ്ടി അതിന്റെ സമയത്ത് കൊടുക്കാൻ എൽപ്പിക്കൽ അനുവദനീയമാണ്, അതുപോലെ അയാൾ മറ്റൊരു നാട്ടിൽ ജോലിയിൽ ആണെങ്കിൽ പോലും.



هل يجوز للفقير أن يوكل شخصاً آخر في قبض زكاة الفطر ؟
قال العثيمين:
ج : يجوز ذلك .
 الفتاوى (18/268)



ഒരു ദരിദ്രന് സകാത്ത് വാങ്ങാൻ മറ്റൊരാളെ ഏൽപ്പിക്കാൻ പറ്റുമോ?

ഇബ്നു ഉസൈമീൻ:

      അത് അനുവദനീയമാണ്.



هل من قول معين يقال عند إخراج زكاة الفطر؟
لا نعلم دعاء معينا يقال عند إخراجها.
 اللجنة الدائمة (9/387)




ഫിത്ർ സകാത്ത് കൊടുക്കുമ്പോൾ പറയേണ്ടുന്ന വല്ല പ്രത്യേക പ്രാർത്ഥനയുമുണ്ടോ?

ലജ്നതു ദാഇമ:

      സകാത്ത് കൊടുക്കപ്പെടുമ്പോൾ പറയപ്പെടുന്ന ഒരു പ്രത്യേക  പ്രാർത്ഥനയുള്ളതായി നമുക്ക് അറിയില്ല.




هل يجوز إخراج القيمة في زكاة الفطر؟
قال ابن باز:
لا يجوز إخراج القيمة في قول أكثر أهل العلم ؛ لكونها خلاف ما نص عليه النبي - صلى الله عليه وسلم - وأصحابه رضي الله عنهم
الفتاوى (14/ 32)

قال ابن عثيمين:
إخراجها نقداً فلا يجزئ؛ لأنها فرضت من الطعام. الفتاوى (18/265)



ഫിത്ർ സകാത്തിനു വേണ്ടി പണം കൊടുക്കാൻ പറ്റുമോ?

ഇബ്നു ബാസ്:

     കൂടുതൽ പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച്     പണം കൊടുക്കാവുന്നതല്ല. നബി صلى الله عليه യിൽ നിന്നും സ്വഹാബത്തിൽ رضوان الله عليهم നിന്നും സ്ഥിരപ്പെട്ടുവന്നതിന് എതിരാകുന്നു എന്ന കാരണത്താൽ.

ഇബ്നു ഉസൈമീൻ:

    പണം കൊടുക്കൽ അനുവദനീയമല്ല, കാരണം അത് നിർബന്ധമാക്കിയത് ഭക്ഷണത്തിൽ നിന്ന് കൊടുക്കാനാണ്.



هل يلزم في زكاة الفطر النصاب؟
قال ابن باز:
ج :ليس لها نصاب بل يجب على المسلم إخراجها عن نفسه وأهل بيته من أولاده وزوجاته ومماليكه إذا فضلت عن قوته وقوتهم يومه وليلته.
 الفتاوى (14/ 197)




ഫിത്ർ സകാത്തിന് 'നിസാബു'(പരിധി) ണ്ടോ

ഇബ്നു ബാസ്:

      അതിനു 'നിസാബി'ല്ല. എന്നാൽ, അന്ന് രാവിലെയും രാത്രിയിലും കഴിക്കാനുള്ളത് കഴിച്ച് ബാക്കി വരുന്നുണ്ടെങ്കിൽ ഓരോ മുസ്ലിമിനും സ്വന്തത്തിനും മക്കൾക്കും ഭാര്യക്കും അവർ ഉടമപ്പെടുത്തിയവരുടെയും (അടിമകൾ)  സകാത്ത് കൊടുക്കൽ അനിവാര്യമാണ്.



كم مقدار زكاة الفطر؟
قال ابن باز:
الواجب في ذلك صاع واحد من قوت البلد ومقداره بالكيلو  ثلاثة كيلو على سبيل التقريب.
الفتاوى (14/ 203)


ഫിത്ർ സകാത്തിൻറെ തോത് എത്രയാണ്?

ഇബ്നു ബാസ്:

      നാട്ടിലെ ഭക്ഷണ പദാർത്ഥത്തിൽ ഒരു 'സാഹ്' കൊടുക്കലാണ് നിർബന്ധമായിട്ടുള്ളത്. ഏകദേശം മൂന്നു കിലോഗ്രാം വരും.




أين تُخرج زكاة الفطر؟
قال العثيمين:
زكاة الفطر تدفع في المكان الذي يأتيك الفطر وأنت فيه، ولو كان بعيداً عن بلدك.


എവിടെയാണ് ഫിത്ർ സകാത്ത് കൊടുക്കേണ്ടത്?

 ഇബ്നു ഉസൈമീൻ:

         നിനക്ക് എവിടെ നിന്നാണോ പെരുനാൾ വരുന്നത് അവിടെ. അത് നിന്റെ നാട്ടിൽ നിന്ന് എത്രതന്നെ ദൂരത്തിലായാലും ശരി.






هل على الخادمة في المنزل زكاة الفطر ؟
قال العثيمين:
أ- : هذه الخادمة في المنزل عليها زكاة الفطر لأنها من المسلمين.
ب- والأصل أن زكاتها عليها، ولكن إذا أخرج أهل البيت الزكاة عنها فلا بأس بذلك.


വീട്ടിലുള്ള ജോലിക്കാരിക്ക് സകാത്തുണ്ടോ?

ഇബ്നു ഉസൈമീൻ:

        - വീട്ടു വേലക്കാരിക്ക് സകാത്തുണ്ട് അവൾ തന്നെയാണ് ഫിത്ർ സകാത്ത് നൽകേണ്ടത്; കാരണം അവൾ ഒരു മുസ്ലിമത്താണ്

      - അടിസ്ഥാനപരമായി അവളുടെ മേൽ തന്നെയാണ് അവളുടെ സകാത്ത്, ഇനി അല്ല അവളുടെ വീട്ടുകാർ കൊടുക്കുകയാണെങ്കിൽ അതിൽ പ്രശ്നമില്ല




هل تدفع زكاة الفطر عن الجنين؟
قال العثيمين:
زكاة الفطر لا تدفع عن الحمل في البطن على سبيل الوجوب، وإنما تدفع على سبيل الاستحباب.
(18/263)فتاوى


വയറ്റിലെ കുട്ടിക്ക് ഫിത്ർ സകാത്ത് കൊടുക്കേണ്ടതുണ്ടോ?

ഇബ്നു ഉസൈമീൻ:

          നിർബന്ധമാണെന്ന രീതിയിൽ വയറ്റിലുള്ള(കുട്ടിക്ക്) ഫിത്ർ സകാത്ത് കൊടുക്കപ്പെടേണ്ടതില്ല, പക്ഷെ സുന്നത്തെന്ന രീതിയിലാണ് കൊടുക്കപ്പെടേണ്ടത്



هل يجوز إعطاء زكاة الفطر للعمال من غير المسلمين؟
قال العثيمين:
ج : لا يجوز إعطاؤها إلا للفقير من المسلمين فقط.
الفتاوى (١٨-٢٨٥).


കാഫിറായ പണിക്കാരന് ഫിത്ർ സകാത്ത് കൊടുക്കൽ അനുവദനീയമാണോ?

ഇബ്നു ഉസൈമീൻ:

       മുസ്ലിമീങ്ങളിൽപെട്ട ദരിദ്രനല്ലാതെ കൊടുക്കാവതല്ല.



هل زكاة الفطر للشخص الواحد تُعطى لشخص واحد أو عدة أشخاص؟
يجوز دفع زكاة الفطر عن النفر الواحد لشخص واحد، كما يجوز توزيعها على عدة أشخاص. 
اللجنة الدائمة (9/377)


ഒരാളുടെ ഫിത്ർ സകാത്ത് ഒരാൾക്കാണോ അതോ ഒരുപാട് പേർക്കാണോ കൊടുക്കേണ്ടത്?

ലജ്നതു ദാഇമ:

         ഒരാളുടെ ഫിത്ർ സകാത്ത് ഒരുപാട് പേർക്ക് കൊടുക്കാമെന്നപോലെ തന്നെ ഒരാൾക്കും കൊടുക്കൽ അനുവദനീയമാണ്.



ما حكم من يأخذ زكاة الفطر ثم يبيعها ؟
إذا كان من أخذها مستحقا جاز له بيعها بعد قبضها.
اللجنة الدائمة (9/380)

ഫിത്ർ സകാത്ത് വാങ്ങിച്ചിട്ട് പിന്നെ വിൽകുന്നവന്റെ വിധി എന്താണ്?

ലജ്നതു ദാഇമ:

        അർഹതയുള്ളവനാണ് സ്വീകരിച്ചതെങ്കിൽ പിന്നീട് അത് വിൽക്കൽ അനുവദനീയമാണ്.




تأخير زكاة الفطر إلى ما بعد العيد بلا عذر؟
قال العثيمين:
تأخيرها إلى ما بعد الصلاة فإنه حرام، ولا تجزئ.
 الفتاوى ( 266/18)


കാരണം കൂടാതെ ഫിത്ർ സകാത്ത് പിന്തിക്കുന്നതിന്റെ വിധി എന്താണ്?

ഇബ്നു ഉസൈമീൻ:

       കാരണം കൂടാതെ പെരുന്നാൾ നമസ്കാരശേഷം വരെ പിന്തിക്കുന്നത് ഹറാമാണ്, പ്രതിഫലം ലഭിക്കപ്പെടുകയില്ല.

വിവർത്തനം:
അബൂ റവാഹ

Friday, 16 June 2017

രണ്ടു ഇമാം മാറിമാറി നിൽക്കുന്ന പള്ളികളിൽ


രണ്ടു  ഇമാം മാറിമാറി നിൽക്കുന്ന ഒരു പള്ളിയിൽ നിന്ന് പൂർത്തിയായി നമസ്കരിച്ചാൽ ഹദീസിൽ വന്ന പ്രതിഫലം ലഭിക്കുമോ


قال رسول الله صلى الله عليه وسلم "إن الرجل إذا صلى مع الإمام حتى ينصرف حسب له قيام ليلة"
www.aburavaaha.blogspot.com
📓 رواه أحمد وأبو داود والنسائي
وصححه الألباني

سئل الشيخ ابن عثيمين رحمه الله:
"هل الإمامان في مسجد واحد يعتبر كل واحد منهم مستقلا، أو أن كل واحد منهم نائب عن الثاني؟
 فقال:
"الذي يظهر الإحتمال الثاني، أن كل واحد منهما نائب عن الثاني مكمل له، وعلى هذا فإن كان المسجد يصلي فيه إمامان : فإن هذين الإمامين يعتبران بمنزلة إمام وحد، فيبقى الإنسان حتى ينصرف الإمام الثاني؛  لأننا نعلم أن الثانية مكملة لصلاة الأول


-ഹദീസ്-

«റസൂൽ പറഞ്ഞു "തീർച്ചയായും ഒരാൾ ഇമാമിന്റെ കൂടെ ഇമാം പിരിയുന്നത് വരെ നമസ്കരിച്ചാൽ (രാത്രിനമസ്കാരം), അവൻ രാത്രി മുഴുവൻ നമസ്കരിച്ചവനെപ്പോലെയാണ്"»



❓ശൈഖ് ഇബ്നു ഉസൈമീൻ ചോദിക്കപ്പെട്ടു:


 " ഒരു മസ്ജീദിലെ രണ്ടു ഇമാമുമാർ (രാത്രിനമസ്കാരത്തിന്  നേതൃത്വം കൊടുക്കുന്ന)  രണ്ടുപേരേയും രണ്ടായാണോ പരിഗണിക്കുക അതോ അല്ലെങ്കിൽ ഒരാളുടെ പകരകാരൻ രണ്ടാമൻ എന്ന നിലക്കാണോ"?

ഉത്തരം:


         "രണ്ടാമത്തെതാണ് എനിക്ക് വ്യക്തമാകുന്നത് , ഒരാൾ മറ്റൊരാളുടെ പകരക്കാരൻ എന്ന നിലക്ക് രണ്ടാമന്റെത് പൂർത്തീകരിക്കുന്നവനാണ്. ഇപ്രകാരം രണ്ടു ഇമാം ഉള്ള പള്ളികളിൽ രണ്ടുപേരേയും  ഒന്നായാണ് പരിഗണിക്കുക, അപ്പോൾ  ഒരാൾ രണ്ടാമത്തെ ഇമാം പിരിയുന്നത്  വരെ നമസ്കരിക്കുക, കാരണം നമുക്കറിയാം രണ്ടാം ഇമാമാണ് ഒന്നാമന്റെ നമസ്കാരം പൂർത്തിയാക്കുന്നത്".

📚مجموع الفتاوى ورسائل العثيمين ١٤/٢٠٧

പോസ്റ്റുകൾ നിങ്ങളുടെ ഫോണുകളിൽ ലഭിക്കാൻ

വിവർത്തനം:
അബൂ റവാഹ