❍ #للشيـــخ_إبن_بــــاز_رحمــه_الله
അഹ്കാമുല്‍ ഇഅ്തികാഫ് - ശൈഖ് ഇബ്നു ബാസ് رحمه الله ==================
www.aburavaaha.blogspot.com
◉ فضل الاعتكاف:
الاعتكاف في المسجد قربة من القرب، وفي رمضان أفضل من غيره، كان صلى الله عليه وسلم يعتكف العشر الأواخر من رمضان، وترك ذلك مرة فاعتكف في شوال.
🔘ഇഅ്തികാഫിന്‍റെ മഹത്വം ;
ഇഅ്തികാഫ് അല്ലാഹുവിന്‍റെ സാമീപ്യം നേടാനുള്ള മാര്‍ഗങ്ങളില്‍ പെട്ടതാണ്. റമളാനിൽ അതിന് മറ്റു മാസങ്ങളിലേക്കാള്‍ ശ്രേഷ്ടതയുണ്ട്. റസൂലുല്ലാഹ് റമളാനിന്‍റെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അത് ഉപേക്ഷിക്കുകയും ശവ്വാലില്‍ ഇഅ്തികാഫ് ഇരിക്കുകയും ചെയ്തു.
[ مجموع الفتاوى 15/437 ]
┈•┈••••✶••✶•✶••••┈•┈
◉ حكم الاعتكاف:
الاعتكاف سنة للرجال والنساء؛ لما ثبت عن النبي صلى الله عليه وسلم أنه كان يعتكف في رمضان، واستقر أخيرا اعتكافه في العشر الأواخر، وكان يعتكف بعض نسائه معه، ثم اعتكفن من بعده عليه الصلاة والسلام.
🔘 ഇഅ്തികാഫിന്‍റെ ഹുക്മ് ;
ഇഅ്തികാഫ് ആണിനും പെണ്ണിനും സുന്നത്താണ്; നബി റമളാനിൽ ഈതികഫ് ഇരിക്കാറുണ്ടായിരുനെന്നു സ്ഥിരപ്പെട്ടത്പോലെ. അവസാന പത്തിൽ അദ്ദേഹം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബിയോടൊന്നിച്ച് ഭാര്യമാരില്‍ ചിലരും ഇരിക്കാറുണ്ടായിരുന്നു. അവർ അദ്ധേഹത്തിനു ശേഷവും ഇരിക്കാറുണ്ടായിരുന്നു..
[ مجموع الفتاوى 442/15 ]
┈•┈••••✶••✶•✶••••┈•┈
◉ مالمقصود من الاعتكاف:
التفرغ للعبادة والخلوة بالله لذلك، وهذه هي الخلوة الشرعية.
وقال بعضهم في تعريف الاعتكاف: هو قطع العلائق عن كل الخلائق للاتصال بخدمة الخالق.
🔘 ഇഅ്തികാഫ് കൊണ്ടുള്ള ഉദ്ദേശം ;
ഇബാദതിനു വേണ്ടി ഒഴിഞ്ഞിരിക്കലും അല്ലാഹുമായി ഏകാന്തതയിലാകലുമാണ്. ഇതാണ് ശറആക്കപ്പെട്ട ഏകാന്തത.
ഇഅ്തികാഫിന്‍റെ നിര്‍വചനമായി ചിലര്‍ പറഞ്ഞുഃ അത് സൃഷ്ടികളുമായുള്ള സമ്പര്‍ക്കം അല്ലാഹുവിന്‍റെ അടിമത്തവേല കൊണ്ട് മുറിക്കലാണ്..
[ مجموع الفتاوى 15/438 ]
┈•┈••••✶••✶•✶••••┈•┈
◉ ما هو مكان الاعتكاف:
المساجد التي تقام فيها صلاة الجماعة، وإذا كان يتخلل اعتكافه جمعة فالأفضل أن يكون اعتكافه في المسجد الجامع إذا تيسر ذلك.
🔘 ഇഅ്തികാഫിന്‍റെ സ്ഥലം..
ജമാഅത് നമസ്കാരം നിര്‍വഹിക്കപ്പെടുന്ന മസ്ജിദ് , ഇഅ്തികാഫിനിടയില്‍ ജുമുഅ ഇഅ്തികാഫിനിടയില്‍ വരുന്നതാണെങ്കിൽ, ജുമാ മസ്ജിദുകളാണ് ഈതികഫിനുത്തമം.
[ مجموع الفتاوى 15/442 ]
┈•┈••••✶••✶•✶••••┈•┈
◉ متى يدخل الاعتكاف:
بعد صلاة الفجر من اليوم الحادي والعشرين اقتداء بالنبي صلى الله عليه وسلم.
🔘 ഇഅ്തികാഫില്‍ പ്രവേശിക്കേണ്ടത് എപ്പോള്‍ ;
റസൂലിന്‍റെ മാതൃക പിന്‍പറ്റിക്കൊണ്ട് റമളാനിലെ ഇരുപത്തി ഒന്നിന്റെ സുബ്ഹിന് ശേഷമാണ് (പ്രവേശിക്കേണ്ടത്)
[ مجموع الفتاوى 15/442 ]
┈•┈••••✶••✶•✶••••┈•┈
◉ ماذا يشرع للمعتكف:
أن يكثر من الذكر وقراءة القرآن والاستغفار والدعاء والصلاة في غير أوقات النهي.
🔘 ഇഅ്തികാഫ് ഇരിക്കുന്ന ആള്‍ക്ക് ശറആക്കപ്പെട്ടത് എന്തെല്ലാം..
ദിഖ്റുകളും ഖുര്‍ആന്‍ പാരായണവും പാപമോചനം തേടലും ദുആയും വിലക്കപ്പെട്ട സമയങ്ങളിലൊഴികെ (സുബ്ഹിക്കും അസറിനും ശേഷം) നമസ്കാരവും അധികരിപ്പിക്കലാണ് (ശറആക്കപ്പെട്ടത്)
[ مجموع الفتاوى 15/443 ]
┈•┈••••✶••✶•✶••••┈•┈
◉ هل يجوز زيارة المعتكف:
لا حرج أن يزوره بعض أصحابه، وأن يتحدث معه كما كان النبي صلى الله عليه وسلم يزوره بعض نسائه ويتحدثن معه.
🔘 ഇഅ്തികാഫ് ഇരിക്കുന്ന ആളെ സന്ദര്‍ശിക്കല്‍ അനുവദനീയമാണോ ??
അടുത്ത ചിലരൊക്കെ അവനെ സന്ദര്‍ശിക്കുന്നതിനും അവനോട് സംസാരിക്കുന്നതിനും പ്രശ്നമില്ല. നബിയെ അദ്ദേഹത്തിന്‍റെ ഭാര്യമാർ സന്ദര്‍ശിക്കുകയും അവർ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപോലെ
[ مجموع الفتاوى 15/443 ]
┈•┈••••✶••✶•✶••••┈•┈
◉ هل يجوز قطع الاعتكاف:
• إن كان الاعتكاف منذورا محددا بمدة لزمه تكملتها؛ لأن الوفاء بنذر الطاعة أمر لازم.
• وإن كان تطوعا فإن شاء أكمله وإن شاء قطعه.
☜ [الفتاوى ١٥-٤٤٦]
🔘 ഇഅ്തികാഫില്‍ നിന്ന് (ഇടക്ക് വെച്ച്) വിരമിക്കല്‍ അനുവദനീയമാണോ ??
ഇഅ്തികാഫ് നേർച്ചയാക്കിയതോ കാലയളവ് വെച്ചതോ ആണെങ്കിൽ പൂർത്തികരിക്കൽ അനിവാര്യമാണ്; കാരണം നേർച്ച നിറവേറ്റൽ നിർബന്ധമാണ്.
ഇനി സുന്നത്തായതാണെങ്കില്‍ ഉദ്ദേശിക്കുന്നുവെങ്കിൽ പൂർത്തികരിക്കുകയും ഉദ്ദേശിക്കുന്നുവെങ്കിൽ വിരമിക്കുകയും ചെയ്യാം..
[ مجموع الفتاوى 442/15 ]
•┈┈┈┈•✿❁✿•┈┈┈┈•
വിവർത്തനം:
അബൂ റവാഹ

جزاك الله خيرا. وزادك الله حرصا في الخيرات
ReplyDeleteThis comment has been removed by a blog administrator.
ReplyDelete