Quotes Of Scholars

ഷെയ്ഖ് മുഖ്‌ബിൽ അൽവാദിഈ റഹിമഹുല്ല പറഞ്ഞു: പണ്ഡിതന്മാരോട് ഫത്‌വ ചോദിക്കുന്ന ചില ആളുകളുണ്ട്. ഫത്‌വ അവരുടെ ഇച്ഛക്ക് യോജിച്ചാൽ സ്വീകരിക്കും, മറിച്ചാണെങ്കിൽ അതിൽ നിന്നും പുറം തിരിഞ്ഞു കളയുകയും ചെയ്യും.ജൂതന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണിത്"

Saturday, 24 December 2016

നിങ്ങൾ പരസ്പരം കാരുണ്യത്തിൽ വർത്തിക്കുക...

يا أهل السنة تراحموا ولا تختلفوا فأنتم قليل ..


ഹേ; അഹ്ലുസുന്ന നിങ്ങൾ പരസ്പരം റഹ്മത്തിൽ (കാരുണ്യത്തിൽ) വർത്തിക്കുക...

നിങ്ങൾ കുറച്ചു മാത്രമാണ്, ഭിന്നിച്ചു പോകരുത്...


عن الحسن رحمه الله قال:
 يا أهل السنة ترفقوا رحمكم الله فإنكم من أقل الناس

 المصدر: اللالكائي: 1/57/19
ww.aburavaaha.blogspot.com
ഹസൻ رحمه الله യിൽ നിന്ന്:

"ഹേ; അഹ്ലുസുന്ന നിങ്ങൾ ക്ഷമയോടെ വർത്തിക്കുക അല്ലാഹു നിങ്ങൾക്ക് റഹ്മത്ത് ചൊരിയട്ടെ; കാരണം നിങ്ങൾ ജനങ്ങളിൽ ഏറ്റവും കുറവുള്ളവരാണ്"


 قال أيوب رحمه الله:
إني أُخبر بموت الرجل من أهل السنة وكأني أفقد بعض أعضائي

 المصدر: اللالكائي: 1/60/29، وحلية الأولياء: 3/9

അയൂബ് رحمه الله പറഞ്ഞു:

"തീർച്ചയായും;ഞാൻ  അഹ്ലുസുന്നയിലെ ഒരാളുടെ മരണ വാർത്ത അറിഞ്ഞാൽ എന്റെ  ചില അവയവങ്ങൾ നഷ്ടപ്പെട്ടത്‌ പോലെ എനിക്കനുഭവപ്പെടും"


عن سفيان الثوري رحمه الله قال:
استوصوا بأهل السنة خيرا فإنهم غرباء

 المصدر: اللالكائي: 1/64/49.

സുഫ്യാനു സൗരി رحمه الله യിൽ നിന്ന്:

നിങ്ങൾ അഹ്ലുസുന്നയോട് വസ്വിയ്യത്ത്‌ ചോദിക്കുക; കാരണം അവർ അപരിചിതരാണ്"



عن سفيان الثوري رحمه الله يقول:
إذا بلغك عن رجل بالمشرق صاحب سنة وآخر بالمغرب فابعث إليهما بالسلام وادع لهما ما أقل أهل السنة والجماعة

 المصدر: اللالكائي: 1/64/50.

സുഫ്യാനു സൗരി رحمه الله യിൽ നിന്ന്:

നിനക്ക് കിഴക്കു നിന്ന് ഒരു സുന്നത്തിന്റെ ആളെ പറ്റിയും പടിഞ്ഞാറു നിന്ന് മറ്റൊരാളെ പറ്റിയും അറിഞ്ഞാൽ. അവർക്ക് സലാം അറിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക"



قال الإمام أحمد رحمه الله في آخر رسالته التي أرسلها للإمام مسدد بن مسرهد رحمه الله:
أحبوا أهل السنة على ما كان منهم. أماتنا الله وإياكم على السنة والجماعة، ورزقنا الله وإياكم اتباع العلم. ووفقنا وإياكم لما يحبه ويرضاه

 المصدر: طبقات الحنابلة: 1/345.

ഇമാം അഹ്മദ് رحمه الله മുസദദ് ബിന് മുസർഹിദിന്  رحمه الله അയച്ച കത്തിന്റെ അവസാനത്തിൽ പറഞ്ഞു:

  "നിങ്ങൾ അഹ്ലുസുന്നയെ സ്നേഹിക്കുക അവർ ഏത് അവസ്ഥയിലായിരുന്നാലും, അല്ലാഹു നമ്മേയും നിങ്ങളേയും അഹ്ലുസുന്ന വൽ ജമാഅയിൽ മരിപ്പിക്കുമാറാകട്ടെ, അവൻ ഇഷ്ടപെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്നതിൽ തൗഫീഖ് നൽകുമാറുമാകട്ടെ"



عن معتمر بن سليمان رحمه الله يقول:
دخلت على أبي وأنا منكسر فقال مالك قلت مات صديق لي قال مات على السنة قلت نعم قال فلا تخف عليه

 المصدر: اللالكائي: 1/67/61.
മുഅ്തമർ ഇബ്നു സുലൈമാൻ رحمه الله നിന്ന് അദ്ദേഹം പറഞ്ഞു:

"ഞാൻ ദുഃഖിതനായി കൊണ്ട് ഉപ്പയുടെ അരികിലേക്ക് കടന്നു ചെന്നു.

അപ്പോൾ ചോദിച്ചു: നിനക്കു എന്തു പറ്റി?

ഞാൻ പറഞ്ഞു: എന്റെ കൂട്ടുകാരൻ മരിച്ചു പോയി.

അപ്പോൾ പറഞ്ഞു:അവൻ മരിച്ചത് സുന്നത്തിലായിക്കൊണ്ടാണോ?

ഞാൻ പറഞ്ഞു: അതെ.

അപ്പോൾ അവിടുന്ന് പറഞ്ഞു: എങ്കിൽ അവന്റെ കാര്യത്തിൽ നീ പേടിക്കേണ്ട"


قال الإمام مالك رحمه الله تعالى:
«لو لقي الله رجل بملء الأرض ذنوبا ثم لقي الله بالسنة لكان في الجنة مع النبيين والصديقين والشهداء والصالحين وحسن أولئك رفيقا».

 المصدر: ذم الكلام وأهله: (5/76-77).
ഇമാം മാലിക്ക് رحمه الله പറഞ്ഞു:

"ഒരാൾ ഭൂമി നിറയത്തക്ക പാപങ്ങളുമായി അല്ലാഹുവിനെ കണ്ടുമുട്ടി, എങ്കിലും അവൻ സുന്നത്തിൽ ആണെങ്കിൽ, അവൻ ചിലപ്പോൾ അമ്പിയാക്കളുടെയും   സ്വിദ്ദീഖുകളുടെയും ശുഹദാക്കളുടെയും സ്വാലിഹീങ്ങളുടെയും   കൂടെയായിരിക്കും സ്വർഗത്തിൽ. അവർ എത്ര നല്ല കൂട്ടുകാർ


قال الإمام أحمد:
«مَنْ مَاتَ عَلَى الإِسْلاَمِ وَالسُّنَّةِ مَاتَ عَلَى الخَيْرِ كُلِّهِ».

 المصدر: سير أعلام النبلاء: (11/296)
ഇമാം അഹ്മദ് رحمه الله പറഞ്ഞു:

"ആരാണോ ഇസ്‌ ലാമിലും സുന്നത്തിലുമായിക്കൊണ്ട്‌ മരിച്ചത് അവൻ എല്ലാ വിധ നന്മയിലുമാണ് മരിച്ചത്"


وقال يحيى بن جعفر:
 "لو قدرت أن أزيد في عمر محمد بن إسماعيل أي البخاري من عمري لفعلت، فإن موتي يكون موت رجل واحد، وموته ذهاب العلم"

 المصدر: تاريخ بغداد: 2/24)
യഹ്‌യ ഇബ്നു ജഅ്ഫർ رحمه الله പറഞ്ഞു:

 "എനിക്കെങ്ങാനും എന്റെ വയസിൽ നിന്ന്  (നൽകിക്കൊണ്ടെങ്കിലും) മുഹമ്മദ് ബിൻ ഇസ്മാഈൽ അഥവാ; ബുഖാരി യുടെ വയസ്സിനെ അധികരിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ അത് ഞാൻ ചെയ്യുക തന്നെ ചെയ്യും. കാരണം, എന്റെ മരണം ഒരു മനുഷ്യന്റെ മരണമായിരിക്കും എങ്കിൽ അദ്ദേഹത്തിന്റെ മരണം ഇൽമ് നീങ്ങി പോകലാണ്"

വിവർത്തനം:
അബൂ റവാഹ

Wednesday, 7 December 2016

നമസ്കാരത്തിലെ ഒരു തെറ്റ്


നമുക്കിടയിൽ സാധാരണയായി കണ്ടു വരുന്ന നമസ്കാരത്തിലെ ഒരു തെറ്റിനെ കുറിച്ച്‌ ഷെയ്ഖ്‌ മുഹമ്മദ്‌ ബ്ൻ ഹിസാം حفظه الله യോട്‌ ഉള്ള ചോദ്യവും ഉത്തരവും
www.aburavaaha.blogspot.com
يقول السائل: قول: ربنا ولك الحمد هل يقولها الإمام والمنفرد وهل هي واجبة أم مستحبة ؟

ചോദ്യം :
'ربنا ولك الحمد' (റബ്ബനാ  വലകൽ ഹംദ്‌) എന്നത് ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും പറയേണ്ടതുണ്ടോ, അതുപോലെ; ഇത് വാജിബ് ആണോ അതോ സുന്നത്തോ?


 الإجـــــــــابة :-

أما قول ربنا ولك الحمد فيقولها جميع المصلين الإمام و المأموم والمنفرد يقولونها، ولكن لعلك تريد أن تسأل عن قول سمع الله لمن حمده، أما قول ربنا ولك الحمد فيقولها كل المصلون  بإجماع أهل العلم.

 وقوله هل هي واجبة أم مستحبة - أمر النبي صلى الله عليه وسلم بذلك قال النبي صلى الله عليه وسلم " وإذا قال الإمام سمع الله لمن حمده فقولوا ربنا ولك الحمد " فالأقرب وجوبها لأن النبي صلى الله عليه وسلم أمر بذلك - أقله هذه العبارة ربنا ولك الحمد، وأما قول سمع الله لمن حمده فالصحيح أنه يقولها الإمام والمنفرد وأما المأموم فلا يقولها لقوله صلى الله عليه وسلم وإذا قال الإمام سمع الله لمن حمده فقولوا ربنا ولك الحمد - الأمر ورد في حق المأموم لكن لا يبعد أن الإمام والمنفرد مأمورون بها أيضاً يقولون ربنا ولك الحمد لكن الأمر ورد في حق المأموم، فيستحب للإمـــــام والمنفرد أن يقولاها وليس ببعيد إيجابها عليهم .

മറുപടി : 

      ربنا ولك الحمد  (റബ്ബനാ  വലകൽ ഹംദ്‌)  എന്നത് ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും മഅ്മൂമും പറയും.
     പക്ഷെ, നിങ്ങൾ (ചോദ്യകർത്താവ്) ചോദിക്കാൻ ഉദ്ദേശിച്ചത്  سمع الله لمن حمده (സമിഅല്ലാഹു ലിമൻ ഹമിദ)  എന്ന് പറയുന്നതിനെ കുറിച്ചായിരിക്കും. ربنا ولك الحمد (റബ്ബനാ  വലകൽ ഹംദ്‌)  എന്നത്‌ പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായ പ്രകാരം നമസ്കരിക്കുന്ന എല്ലാവരും പറയേണ്ടതാണ്.

 ഇനി അത്‌ നിർബന്ധമാണോ അതോ മുസ്തഹബ്ബാണോ (സുന്നത്ത്) എന്നത്‌,

"ഇമാം   سمع الله لمن حمده പറഞ്ഞാൽ നിങ്ങൾ ربنا ولك الحمد  (റബ്ബനാ  വലകൽ ഹംദ്‌)  എന്ന് പറയുക" 

എന്നാണ് നബി ﷺ കല്പിച്ചിട്ടുള്ളത്. ഏറ്റവും ശരിയായത് നിർബന്ധം എന്നതാണ് കാരണം നബി ﷺ കല്പിക്കുകയാണ് ചെയ്‌തത്. ഏറ്റവും കുറഞ്ഞത് ربنا ولك الحمد (റബ്ബനാ  വലകൽ ഹംദ്‌)   എന്നെങ്കിലും പറയണം.

  سمع الله لمن حمده എന്നത് ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും പറഞ്ഞാൽ മതി മഅ്മൂം പറയേണ്ടതില്ല എന്നാണ് നബി صلى الله عليه وسلم  യുടെ കല്പന പ്രകാരമുള്ളത്‌.
"ഇമാം سمع الله لمن حمده പറഞ്ഞാൽ നിങ്ങൾ ربنا ولك الحمد (റബ്ബനാ  വലകൽ ഹംദ്‌) എന്ന് പറയുക"

കല്പന വന്നിട്ടുള്ളത്  മഅമൂമിനാണ് എങ്കിലും  ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും ربنا ولك الحمد   പറയേണ്ടതുണ്ട് . പക്ഷെ; തെളിവ് റിപ്പോർട്ട് ചെയ്തു വന്നിട്ടുള്ളത്‌ മഅ്മൂമിന്റെ കാര്യത്തിലാണെന്ന് മാത്രം. ഇമാമിനും ഒറ്റക്ക് നമസ്കരിക്കുന്നവനും പറയൽ സുന്നത്താണ്. നിർബന്ധമായിക്കൊള്ളാമെന്നതും വിദൂരത്തല്ല.

വിവർത്തനം:
അബൂ റവാഹ
Related Post:

Wednesday, 30 November 2016

മഹറമാകുന്നതെപ്പോൾ


ഷെയ്ഖ് മുഹമ്മദ് ഇബ്നു ഹിസാമിനോട്‌ (حفظه الله)
ചോദ്യം:
(മുലയൂട്ടൽ കൊണ്ട്) ഒരു കുട്ടി മാതാവിന്റേതാവാൻ എത്ര തവണ മുലകൊടുക്കപ്പെടണം?
www.aburavaaha.blogspot.com
ഉത്തരം:
       ഈ വിഷയത്തിൽ ഇമാം ഷാഫി رحمه الله യുടെ അഭിപ്രായമാണ് ഏറ്റവും ശരിയായിട്ടുള്ളത്. മുസ്ലിമിൽ ആയിഷ رضي الله عنها യിൽ നിന്ന് വന്നിട്ടുള്ള ഹദീസ് ഇങ്ങനെ വായിക്കാം:
       "അറിയപ്പെടുന്ന നിലയിൽ പത്തു പ്രാവശ്യം മുലപ്പാൽ കുടിച്ചാൽ വിവാഹം നിഷിദ്ധമാണെന്നായിരുന്നു ഖുർആനിൽ ഇറക്കപ്പെട്ടിരുന്നത്. പിന്നീട് അത് അഞ്ചു പ്രാവശ്യത്തെ മുലപ്പാൽ കുടി കൊണ്ട് എന്ന നിയമം കൊണ്ട് ഒഴിവാക്കപ്പെട്ടു. അത് ഖുർആനിൽ ഓതപ്പെട്ട് കൊണ്ടിരിക്കെ റസൂൽ ﷺ മരണപെട്ടു."
      അഞ്ചു തവണ കൊടുത്താലാണു വിവാഹം നിഷിദ്ധമായിത്തീരുക, വയറു നിറയെ കുടിക്കണമെന്ന നിബന്ധനയില്ല. അതല്ലാതെ ചില പണ്ഡിതന്മാരോ ആളുകളോ പറയുന്നത് പോലെ വയറു നിറയെ മുലയൂട്ടണമെന്ന  നിബന്ധന ഇല്ല, മറിച്ചുള്ളത് മുലയൂട്ടിയാൽ മതി എന്നാണ്.
ഭാഷയിൽ മുലയൂട്ടൽ എന്നാൽ; കുട്ടി മുല കുടിക്കുകയും കുട്ടി നിർത്തുന്നത് വരെ മുലയൂട്ടുകയും ചെയ്യുക. ഇതിനാണ് മുലയൂട്ടൽ എന്ന് പറയുക. അത് നീണ്ടു പോയാലും കുറഞ്ഞാലും ശരി.

വിവർത്തനം:
അബൂ റവാഹ

അല്ലാഹുവിന്റെ റിസ്ഖ്

 قال الإمام الشافعي رحمه الله

ﺗَﻮﻛﻠْﺖُ ﻓﻲ ﺭِﺯْﻗﻲ ﻋَﻠَﻰ ﺍﻟﻠَّﻪِ ﺧَﺎﻟﻘﻲ       
ﻭﺃﻳﻘﻨﺖُ ﺃﻥَّ ﺍﻟﻠﻪَ ﻻ ﺷﻚٌ ﺭﺍﺯﻗﻲ

ഇമാം ഷാഫിഈ റഹിമഹുല്ല പറഞ്ഞു:

എന്റെ ഉപജീവനത്തിന്റെ കാര്യം ഞാൻ എന്റെ റബ്ബിൽ ഭരമേൽപ്പിച്ചിരിക്കുന്നു,

 അല്ലാഹുവാണ് എന്റെ ഉപജീവനം നൽകുന്നത് എന്നത്‌ സംശയമില്ലാതെ ഞാൻ ഉറപ്പിച്ചു.

ﻭﻣﺎ ﻳﻚُ ﻣﻦ ﺭﺯﻗﻲ ﻓﻠﻴﺲَ ﻳﻔﻮﺗﻨﻲ       
ﻭَﻟَﻮ ﻛَﺎﻥَ ﻓﻲ ﻗَﺎﻉ ﺍﻟﺒَﺤَﺎﺭِ ﺍﻟﻐَﻮﺍﻣِﻖِ

എന്റെ ഉപജീവനം ഒരിക്കലും എന്നെ വിട്ട്  പോവുകയില്ല ,

 കടലിന്റെ അഗാധതയുടെ കൂരിരുട്ടിലാണെങ്കിൽ പോലും.

ﺳﻴﺄﺗﻲ ﺑﻪِ ﺍﻟﻠﻪُ ﺍﻟﻌﻈﻴﻢُ ﺑﻔﻀﻠﻪِ      
ﻭﻟﻮ ﻟﻢ ﻳﻜﻦ ﻣﻨﻲ ﺍﻟﻠﺴﺎﻥُ ﺑﻨﺎﻃﻖِ

ഉന്നതനായ അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് അത് എന്നിലേക്ക് തന്നെ അവൻ കൊണ്ട് വരും,

എന്റെ നാവ് അതിന്(ഉപജീവനത്തിനു) വേണ്ടി സംസാരിച്ചില്ലെങ്കിലും.



ففي ﺃﻱ ﺷﻲﺀٍ ﺗﺬﻫﺐُ ﺍﻟﻨﻔﺲُ ﺣﺴﺮﺓً       
ﻭَﻗَﺪْ ﻗَﺴَﻢَ ﺍﻟﺮَّﺣْﻤَﻦُ ﺭِﺯْﻕَ ﺍﻟْﺨَﻼَﺋِﻖِ

 പിന്നെ എന്ത് കാര്യത്തിന് വേണ്ടിയാണ് നീ നിന്റെ മനസ്സിനെ  ദുഖിപ്പിക്കുന്നത്?

റഹ്മാനായ അല്ലാഹു സൃഷ്ടികളുടെ ഉപജീവനം തീർച്ചയായും വീതിച്ച് വച്ചിട്ടുണ്ട് ..

من ديوان إمام الشافعي
www.aburavaaha.blogspot.com 
വിവർത്തനം: അബൂ റവാഹ

Tuesday, 22 November 2016

ഇന്ത്യയിലെ സഹോദരങ്ങൾക്ക് അബൂൽ യമാൻ അദ്നാൻ അൽ-മസ്കരി حفظه الله നൽകിയ നസ്വീഹ

ഇന്ത്യയിലെ സഹോദരങ്ങൾക്ക് അബൂൽ യമാൻ അദ്നാൻ അൽ-മസ്കരി حفظه الله നൽകിയ നസ്വീഹ




അല്ലാഹു سبحانه وتعالى ഒരാൾക്ക് ഖൈർ ഉദ്ദേശിച്ചാൽ അവനെ പണ്ഡിത്യമുള്ളവനാക്കുകയും ശുദ്ധീകരിക്കുകയും അവന്റെ ദീൻ സംരക്ഷിക്കുകയും ചെയ്യും.
www.aburavaaha.blogspot.com 
അതിന്റെ അർത്ഥം; ആർക്കാണോ അല്ലാഹു നന്മ ഉദ്ധേശിക്കാത്തത്‌ അവന് അല്ലാഹു ദീനിൽ പാണ്ഡിത്യം നൽകില്ല, അവന്റെ ദീൻ നന്നാക്കിക്കൊടുക്കുകയുമില്ല.

 ദീനിലും അറിവ് നേടുന്നതിലും ഉറച്ചു നിൽക്കാന്   ഞാൻ എന്റെ സഹോദരങ്ങളോട് ഉപദേശിക്കുകയാണ്,

 ഒന്നാമതായി ഖുർആൻ മനപഠമാക്കുന്നതിലും,  
പിന്നെ പരിശുദ്ധമായ നബിചര്യ,  പിന്നെ ഉലമാകളോടുള്ള ചോദ്യങ്ങളും,  അവർ മാർഗ്ഗം ഇൽമ് എടുക്കുന്നതിലും ശ്രദ്ധിക്കുക ഇതാണ് ഇഹപര വിജയത്തിനുള്ള വഴി. 

        ആരെയാണോ അറിവിൽ വളരെ താല്പര്യം ഉള്ളവനായി കാണുന്നത് അവൻ ദീനിലും വളരെയേറെ തലാപര്യമുള്ളവനായിരിക്കും, ഇനി ആരാണോ അറിവിനോട് താത്പര്യമില്ലാത്തത് അറിവ് വേണ്ടാത്തത് അറിവിനെ കുറിച്ച് ചോദിക്കാത്തത് അവൻ ദീനിനോട് തീരെ താത്പര്യമില്ലാത്തവനുമായിരിക്കും  എന്നതിനുള്ള തെളിവാണ്.

നിങ്ങൾക്ക് അറിവ് നേടൽ അനിവാര്യമാണ് അതിലാണ് നിങ്ങളുടെ പ്രൗഢിയും ഉത്തുംഗതിയും

അല്ലാഹു سبحانه وتعالى പറഞ്ഞു:

{ يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ وتُوا الْعِلْمَ دَرَجَات }

"നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌."

നബി ﷺ മരണം വരെ അറിവ് അധികരിക്കാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കാറുണ്ടായിരുന്നു. അല്ലാഹുവിന്റെ ഈ വാക്ക് പ്രായോഗികവൽക്കരിച്ചുകൊണ്ടു.

[وَقُلْ رَبِّ زِدْنِي عِلْمًا]
"എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക."


അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ പെട്ടതായിരുന്നു;

[ اللَّهُمَ إِنِي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعْ وَقَلْبٍ لَا يَخْشَعْ وَنَفْسٍ لَا تَشْبَعْ وَدَعْوَةٍ لَا يُسْتَجَابْ ]
"അല്ലാഹുവേ ഉപകരപ്പെടാത്ത അറിവിനെ തൊട്ടും ഭയപ്പെടാത്ത ഹൃദയത്തെ തൊട്ടും മതിവരാത്ത ശരീരത്തെ തൊട്ടും ഉത്തരം ചെയ്യപ്പെടാത്ത പ്രാർത്ഥനയെ തൊട്ടും ഞാൻ നിന്നോട് കാവൽ തേടുന്നു. "

ഇത് സ്വഹീഹായ ഹദീസ് ആണ്


അതുപോലെ അനസ് رضي الله عنه നിന്ന് വന്നിട്ടുണ്ട്‌:
[اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَزِدْنِي عِلْمًا]
"അല്ലാഹുവേ നീ എന്നെ പഠിപ്പിച്ചിട്ടുള്ളതിൽ നീ എനിക്ക് ഉപകരമുണ്ടാക്കണേ, എനിക്ക് ഉപകാരപ്പെടുന്നത് നീ എന്നെ പഠിപ്പിക്കുകയും ഇൽമ് വർധിപ്പിക്കുകയും ചെയ്യേണമേ"ഹഖ്

അദ്ദേഹം അറിവ് വർധിക്കാൻ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു, അദ്ദേഹം റസൂലായിരുന്നിട്ട് പോലും. അദ്ദേഹത്തെ മാതൃകയാക്കൽ നമ്മുടെ മേൽ അനിവാര്യമാണ്

{ لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا }
"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌."


നാം അറിയണം ഈ ദുനിയാവ് നശിക്കുന്നതാണ് പരലോകമാണ് ബാക്കിയാകുന്നത്, ഇത് വഞ്ചനയുടെ ലോകമാണ് ഒരു ചരക്ക് മാത്രമാണ് യാത്രക്കാരനുള്ള പാഥേയം.

അല്ലാഹു سبحانه وتعالى പറഞ്ഞു:
{ وَمَا الْحَيَاةُ الدُّنْيَا فِي الْآخِرَةِ إِلَّا مَتَاع }
"പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം (നിസ്സാരമായ) ഒരു സുഖാനുഭവം മാത്രമാകുന്നു."


നമ്മുടെ കാര്യങ്ങളുടെ കാവലായ ദീനിനെ നന്നാക്കൽ നമ്മുടെ മേൽ നിബന്ധമാണ് 

അബൂ ഹുറൈറ رضي الله عنه യിൽ നിന്ന് സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുണ്ട്;

اللَّهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي ، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي ، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي ، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ .
    
" അല്ലാഹുവെ എന്റെ ദീൻ എനിക്കു നന്നാക്കിത്തരേണമേ,  അതിലാണല്ലോ എന്റെ സുരക്ഷ.  എന്റെ ദുൻയാവ് എനിക്കു നന്നാക്കിത്തരണേ,  അതിലാണല്ലോ എന്റെ ജീവിതം കഴിച്ചു കൂട്ടേണ്ടത്. 
എന്റെ പരലോകം എനിക്കു നന്നാക്കിത്തരണേ, അങ്ങോട്ടാണല്ലോ എനിക്കു മടങ്ങിച്ചെല്ലേണ്ടത്."


നബി ﷺ പരലോകത്തിനു വേണ്ടി ഇഹലോകത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കുമായിരുന്നു. ആരുടേതാണോ പരലോകം നന്നാകുന്നത് അവന്റെ ദുനിയാവും നന്നായി.

അതുപോലെ തന്നെ നബി ﷺ മക്കയിൽ നിന്ന് മദീനയിലേക്ക് കുഫ്‌റും അക്രമവും അസത്യത്തിൽ നിന്ന് വേറിട്ടു നിൽക്കാൻ കഴിയാത്തത് കാരണത്താലും ഹിജ്‌റ പോയി പരലോകം നന്നാവാൻ വേണ്ടി അല്ലാഹുവിന്റെ വചനം ഉയർത്താൻ വേണ്ടി, ഹിജ്‌റ ചെയ്തപ്പോൾ ദീൻ ഖൈറിലായി,

അത് പോലെ നബി صلى الله عليه وسلم യുടെ പ്രാർത്ഥനയിൽ പെട്ടതാണ്

[اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي وَأَعُوذُ بِعَظَمَتِكَ مِنْ أَنْ أُغْتَالَ مِنْ تحتي.]
"അല്ലാഹുവേ! ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാൻ നിന്നോട്  തേടുന്നു .  അല്ലാഹുവേ! എന്റെ മതകാര്യത്തിലും ഐഹീക ജീവിതത്തിലും കുടുംബത്തിലും  ധനത്തിലും മാപ്പും   സൗഖ്യവും നിന്നോട് ഞാൻ തേടുന്നു."


അല്ലാഹുവിന്റെ ദാസന്മാരേ;

തൗഹീദ് മുറുകെ പിടിക്കുക, ലാ ഇലാഹ ഇല്ലള്ള അല്ലാഹു പഠിപ്പിച്ച അർത്ഥത്തിൽ മനസിലാക്കുക, നബി യെ പിൻപറ്റുന്നതിനു വേണ്ടി നമ്മുടെ ഇബാദത്തുകളിലും പ്രവർത്തനത്തിലും വാക്കുകളിലും നബി യെ അനുകരിക്കുക, കിതാബും സുന്നത്തും മുൻഗാമികൾ മനസിലാക്കിയത് പോലെ മനസിലാക്കാൻ അവരെ പിൻപറ്റുക,


"എല്ലാ നന്മയും മുൻഗാമികളെ പിൻപറ്റുന്നതിലും എല്ലാ കുഴപ്പവും പിൽകാലക്കാരെ പിൻപറ്റുന്നതിലുമാണു"


പിന്നെ ദീനിൽ അറിവ് നേടുന്നതിലും അല്ലാഹുവോടും അവന്റെ കിതാബിനോടും അവന്റെ  റസൂലിനോടും ഭരണാധികരികളോടും ജനങ്ങളോടും ഗുണകാംക്ഷ, ജനങ്ങളോട് എളിയ രീതിയിലും ലോലമായും ഉപദേശിക്കുന്നതിലും അവരോടുള്ള പ്രബോധനത്തിലും അവരോടു കാരുണ്യം കാണിക്കുന്നതിലും താല്പര്യം കാണിക്കുക.

അല്ലാഹു سبحانه وتعالى പറഞ്ഞു:

{إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْر}
"വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ."

ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَة
"പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക."


നമുക്കും അതുപോലെ എല്ലാ മുസ്ലിമീങ്ങൾക്കും തൗഫീഖ് ലഭിക്കാൻ നാം തേടുകയാണ്.

അല്ലാഹുവിനാണ് സർവ്വ സ്തുതിയും.

വിവർത്തനം:
അബൂ റവാഹ

Wednesday, 14 September 2016

സുന്നത്ത് നമസ്‌കാരം

صلاة السنة

സുന്നത്തായ നമസ്കാരങ്ങൾ നിറവേറ്റുന്നതിനുവേണ്ടി സ്ഥാനങ്ങൾ മാറുന്നതിന്റെ വിധി എന്താണ്? അത് ബിദ്'അത്  ആണോ?
www.aburavaaha.blogspot.com

ഉത്തരം:



    " ഉലമാക്കൾ പറഞ്ഞു:  മുആവിയ യുടെ ഹദീസ് അസ്പതമാക്കി തീർച്ചയായും  സംസാരം കൊണ്ടോ നമസ്കാരത്തിന്റെ സ്ഥാനം മാറികൊണ്ടോ  ഫർള് നമസ്കാരവും സുന്നത്ത് നമസ്കാരവും വേർപ്പെടുത്തൽ സുന്നത്താകപ്പെട്ടതാണ്.

മുആവിയ പറഞ്ഞു:
 <സംസാരിക്കുന്നത് വരെയോ സ്ഥാനം ഒഴിവാക്കുന്നത് വരെയോ ഒരു നമസ്കാരത്തോട് ഒരു  നമസ്കാരം നമസ്കരിക്കാതിരിക്കാൻ റസൂൽ നമ്മോട് കൽപ്പിച്ചിറ്റുണ്ട് >



 ഇതുപ്രകാരം ഫർള് നമസ്കാരവും സുന്നത്ത് നമസ്കാരവും വെറുപ്പെടുത്തൽ ശേഷമായതാണ്


എങ്കിലും  ഇവിടെ അതിനെകാൾ ഉത്തമമായ ഒരു കാര്യമുണ്ട്,  അതെതെന്നാൽ സുന്നത്ത് നമസ്കാരം വീട്ടിൽ നിന്നാക്കുക എന്നുള്ളതാണ്, കാരണം, വീട്ടിൽ നിന്നുള്ള സുന്നത്ത് നമസ്കാരമാണ് പള്ളിയിൽ വെച്ച് നമസ്കരിക്കുന്നതിനേക്കാൾ ഉത്തമമം അത് മസ്ജിദുൽ ഹറാം ആണെങ്കിൽ പോലും നബി പറഞ്ഞു: ( അദ്ദേഹം മദീനയിലായിരുന്നു, അദ്ദേഹത്തിന്റെ പള്ളിയിൽ (മസ്ജിദു അന്നബവി) നമസ്കരിക്കുന്നത് മസ്ജിദുൽ  ഹറാമല്ലാത്ത പള്ളികളെകാൾ ആയിരം ഇരട്ടി പ്രതിഫലമാണ്)
<ഒരാളുടെ ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം അവന്റെ വീട്ടിൽ നിന്നുള്ളതാണ്, ഫർള് നമസ്കാരമൊഴികെ>



 അവിടുന്നു തന്നെ വീട്ടിൽ നിന്ന് നമസ്കരികാരായിരുന്നു ഉണ്ടായിരുന്നത്



ചിലയാളുകൾ വിചാരിക്കുന്നത് പള്ളിയിൽ നിന്നാണ് സുന്നത്ത്  നമസ്കാരങ്ങൾ ഉത്തമമെന്നാണ്. അങ്ങനെയല്ല, അതെ; എന്നി അനിവാര്യമാണെങ്കിൽ ,  ഒരാൾ  ജോലിയുള്ള വ്യക്തിയാണ് റവാതിബ് മറന്നുപോകുമോ എന്നു ഭയക്കുന്നുവെങ്കിൽ, അപ്പോൾ നാം പറയും " പള്ളിയിൽ നിന്ന്‌ നമസ്കരിക്കുക അതാണ് നല്ലത്. അതുപോലെ തന്നെ വീട്ടിൽ ധാരളം കുട്ടികൾ ഉണ്ട് ശല്യപ്പെടുത്തുമോ എന്ന് ഭയക്കുന്നുവെങ്കിലും പള്ളിയിൽ നിന്നുള്ള നമസ്കാരമാകും ഉത്തമമം.


ഒരാൾ പറയുകയാണ് എന്തുകൊണ്ടാണ് ഫർള് ഒഴികെയുള്ള നമസ്കാരങ്ങൾ വീട്ടിൽ നിന്ന് നമസ്കരിക്കൽ ശ്രേഷ്ഠമാക്കുന്നത് ? നാം പറയും: ലോകമാന്യതയിൽ നിന്ന് വീദൂരമാക്കും, നീ വീട്ടിലാണെങ്കിൽ നിന്റെ കുടുംബം കാണുകയാണെങ്കിൽ തന്നെ നിന്റെ കുടുംബമല്ലാതെ ആരും കാണുകയില്ല, മറിച്ച് നീ പള്ളിയിലാണെങ്കിലൊ; ജനങ്ങലെല്ലാം കാണും, അതുപ്പോലെ വീട്ടിൽ നിന്നുള്ള നമസ്കാരം വീട്ടുകാർക്ക് ഒരു പരിശീലനമാണ്. എന്നി നീ നമസ്കാരിക്കാൻ നിന്നാൽ രണ്ടോ മൂന്നോ വയസ്സുള്ള കുട്ടി നിന്റെ കൂടെ നമസ്കരിച്ചേക്കാം എത്രത്തോളമെന്നാൽ നീ കൽപ്പിച്ചിട്ടില്ലെങ്കിൽപ്പോലും പക്ഷെ അവർ പിൻപറ്റുന്നത് ഇഷ്ടപ്പെടുന്നു

ഇതിൽ വിരോധനയിൽ പെടാതിരിക്കുക എന്നോരു ശ്രേഷ്ഠമായ കാര്യം കൂടിയുണ്ട്

കാരണം നബി صلى الله عليه وسلم  പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറിടമാകരുത് "

അഥവാ; ഖബറിൽ (അടുത്) നമസ്കരിക്കാത്തത് പോലെ ആകരുത് വീടും "

ഇതിൽ നിന്നും മുന്ന് ഉപകാരപ്രദമായ കാര്യങ്ങൾ:

● ലോകമാന്യതയിൽ (റിയാഅ്‌) നിന്നുള്ള അകൽച്ച

●  നമസ്കാരം വീടുകാരെ ശീലിപ്പിക്കുകയും അവരിലേക്ക് ഇഷ്ടമുള്ളതുമാക്കാം.

● നബി തിരുമേനി യുടെ ഈ വാക്കിലെ വിലക്കിൽ പെടാതിരിക്കാം "നിങ്ങളുടെ വീടുകൾ മഖ്‌ബറകൾ ആകരുത്"



المصدر: سلسلة لقاءات الباب المفتوح > لقاء الباب المفتوح [70] ﺍﺑﻦ ﻋﺜﻴﻤﻴﻦ ﺭﺣﻤﻪ اﻟﻠﻪ .

വിവർത്തനം:
അബൂ റവാഹ

Tuesday, 9 August 2016

സഹ് വിന്റെ സുജൂദ്: ഇബ്നു ഉസൈമീൻ

(മറവിയുടെ സുജൂദ്)


ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:



        സഹ് വിന്റെ സുജൂദ് രണ്ടു വിതമാണ്,
കാരണമുണ്ടായാൽ ഫർളിലും സുന്നത്തിലും ഉണ്ടാക്കും .

അതാഹിയാത്തില്ലാതെ (അഥവാ; രണ്ടു സഹ് വിന്റെ സുജൂദിന് ശേഷം, ഉടനെ) സലാം വീട്ടുകയെന്നതാണ് ശരിയായ അഭിപ്രായം.


സഹ് വിന്റെ സുജൂദ് മൂന്നു വിതത്തിലാണുള്ളത്;

www.aburavaaha.blogspot.com

ഒന്ന്: 

നമസ്കാരത്തിൽ റുകൂഹ് അധികരിക്കൽ. ഒരാൾ ഒരു റക്അതിൽ രണ്ടു റുകൂഉകൾ ചെയ്തു അല്ലെങ്കിൽ സുജൂദോ നിർത്തമോ അധികരിച്ചു ചെയ്തു. എങ്കിൽ സുജൂദ് സലാമിനു മുമ്പല്ല ശേഷമായിരിക്കും ചെയേണ്ടത്.


രണ്ട്: 

കുറവു വരുത്തൽ; ഏതു പോലെയെന്നാൽ, ഒന്നാമത്തെ ഇരുത്തമിരിക്കാതെ എഴുന്നേൽക്കുക. സുജൂദിൽ സുബ്ഹാനല്ല ചൊല്ലാൻ മറന്നു പോകുക പോലെയുള്ളത്,

അപ്പോൾ, സുജൂദ് സലാം വീട്ടിയത്തിനു മുമ്പാണ് ചെയേണ്ടത്.


മൂന്ന്: 

നമസ്കാരത്തിൽ സംശയമോ കൂടലോ കുറയലോ ഉണ്ടാവുക. മൂന്നാണോ നാലാണോ നമസ്കരിച്ചതെന്നു സംശയിക്കുക


ഇത് രണ്ടു തരത്തിലുണ്ട്:

ഒന്നാമത്തേത്: 

രണ്ടു കാര്യത്തിൽ ഒന്നിന് മുൻതൂക്കം തോന്നുന്ന അവസ്ഥയിൽ, കൂടുതലായാലും കുറവായാലും, അതിനു മുൻഗണന നൽകി സലാം വീട്ടിയതിനു ശേഷം മറവിയുടെ സുജൂദ് ചെയ്യുക.

രണ്ടാമത്തേത്:

 കുറഞ്ഞോ കൂടിയോ എന്ന് വേർതിരിക്കാൻ കഴിയാത്ത രൂപത്തിൽ സംശയമുണ്ടായാൽ ഏതാണോ കൂടുതൽ ഉറപ്പുളത് (2ണോ 3 നാണോ നിസ്കരിച്ചതെന്നു സംശയം അപ്പോൾ കുറഞ്ഞതും ഉറപ്പുള്ളതും 2 നിസ്കരിച്ചു എന്നതിലാണ്) അതാണ് എടുക്കേണ്ടത്. അത് ഏറ്റവും കുറവാണ് പിന്നെ അത് പൂർത്തിയാക്കുക. പിന്നെ സലാമിനു മുമ്പ് രണ്ടു സുജൂദുകൾ ചെയ്യുക ഇപ്രകാരമാണ് നബി صلى الله عليه وسلم യിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Join us in telegram channel
https://tlgrm.me/Asalafiyyah

(مجموع فتاوى 70/14 وقد ذكر الأدلة فيه)

വിവർത്തനം: അബൂ റവാഹ മുനവ്വർ

Thursday, 4 August 2016

ISIS ഭീകരത: ശൈഖ് ബാജ്‌മാൽ حفظه الله

ISIS ഭീകരത:  ശൈഖ് ബാജ്‌മാൽ حفظه الله



Monday, 18 July 2016

ഐ എസ്‌ ഭീകരത; സലഫീ സഹോദരങ്ങൾക്കൊരു ഉപദേശം

ഐ എസ്‌ ഭീകരത : ഇന്ത്യയിലെ സലഫീ സഹോദരങ്ങൾക്കൊരു ഉപദേശം -

ഷെയ്ഖ്‌ അബ്ദുറഖീബ്‌ അൽകൗകബാനീ ഹഫിദഹുല്ലഹ്‌


ശവ്വാലിലെ ജുമുഅ ദിവസമായ 9ാം  തീയതിയിലാണ് നാം.
www.aburavaaha.blogspot.com
          എല്ലായിടത്തുമുള്ള സഹോദരങ്ങളോട് നാം വസ്വിയ്യത്ത്‌ നൽകുകയാണ് പ്രത്യേകിച്ച്‌ ഇന്ത്യയിലുള്ള സഹോദരന്മാരോട്.എന്തെന്നാൽ അത് എല്ലാ സൃഷ്ടികൾക്കുമുള്ള അല്ലാഹുവിന്റെ വസ്വിയ്യത്താണു.

അല്ലാഹു പറയുന്നു:
{നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക എന്ന് നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു}

      തഖ്‌വ നന്മയുടെ ഒരുമിക്കലാണ്, സന്തോഷത്തിന്റെ താക്കോലാണു.

അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു:
{..അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌....}

അല്ലാഹു പറയുന്നു:
{വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്‌.}

അല്ലാഹു പറയുന്നു:
{വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്‍റെ തിന്‍മകളെ അവന്‍ മായ്ച്ചുകളയുകയും അവന്നുള്ള പ്രതിഫലം അവന്‍ വലുതാക്കി കൊടുക്കുകയും ചെയ്യുന്നതാണ്‌.}

         ഈ (കാലഘട്ടത്തിൽ കുഴപ്പങ്ങളും തിന്മയും  വ്യാപിച്ചിരിക്കുകയാണ് അതുകൊണ്ട് നാം തഖ്‌വകൊണ്ടു വസ്വിയ്യത്ത്‌ ചെയ്യുകയാണ്. കാരണം, സത്യവും അസത്യവും സത്യത്തിന്റെ ആളുകളെയും അസത്യത്തിന്റെ ആളുകളെയും അതുകൊണ്ടാണ്  അടിമ വേർതിരിക്കുന്നത്.

(അല്ലാഹു പറഞ്ഞു):
{നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരും}

        തഖ്‌വയെന്നാൽ അല്ലാഹുവിനെ അറിയലാണ്. മനുഷ്യൻ ഇൽമ് പഠിച്ചാൽ അവൻ ദീൻ അറിഞ്ഞു, അല്ലാഹുവിന്റെ ഗുണവിശേഷണങ്ങൾ മനസിലാക്കി. അപ്പോൾ അത്‌  അവനിൽ തഖ്‌വയുണ്ടാക്കും.

(നബി صلي الله عليه وسلم പറഞ്ഞു):
[തീർച്ചയായും നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവും കൂടുതൽ അറിയുന്നതും സൂക്ഷിക്കുന്നതും ഞാനാണ്].

          അതുകൊണ്ടാണ് അറിവ് സൂക്ഷമതയും ഭയഭക്തിയും പ്രധാനം ചെയ്യുന്നത്,

          അതു കൊണ്ടു തന്നെയാണു നാം ഇൽമ് കൊണ്ട് വസ്വിയ്യത്ത്‌ നൽകുന്നത്, തീർച്ചയായും അത് തഖ്‌വയെ പ്രധാനം ചെയ്യും.
(നബി صلي الله عليه وسلم പറഞ്ഞു):
["ആരാണോ അറിവിൻറെ മാർഗത്തിലേക്ക് പ്രവേശിക്കുന്നത് അവനല്ലാഹു സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കികൊടുക്കും"]
(നബി صلي الله عليه وسلم പറഞ്ഞു):
[" വല്ലവനും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ മതത്തിലവന് അവഗാഹം നൽകും"]
(നബി صلي الله عليه وسلم പറഞ്ഞു):
["(നബിയോട് അല്ലാഹു പറഞ്ഞു) പറയുക, റബീ എനിക്ക് നീ  ഇൽമ് വർദ്ധിപ്പിച്ചു തരണേ"]
(അല്ലാഹു പറഞ്ഞു):
{നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌.}

(അല്ലാഹു പറഞ്ഞു):
{പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?}

        ഈ തെളിവുകളിൽ ഇൽമിന്റെ ശ്രേഷ്ടതയെ കുറിച്ചുള്ള വിശദീകരണവും അത് സംബന്ധിക്കുന്നതിന് ശ്രമിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും പറയുന്നതാണ്.

        അങ്ങനെ (പണ്ഡിതൻ) ആയിട്ടില്ലെങ്കിൽ പോലും ഒരാൾ നന്മയേയും തിന്മയേയും വേർതിരിക്കുന്നതായ തഖ്‌വയെ അത് പ്രാധാന്യം ചെയ്യും. ഈ കലഘട്ടത്തിൽ നന്മയുടെ പേരിലാണ് പല തിന്മയുടെയും ആളുകളുള്ളത്.
തിന്മയിലേക്ക് ക്ഷണിക്കുന്ന ഇങ്ങനെയുള്ള വിഡ്ഢികളിൽ പെട്ടവരാണ് ഹമാസ്, ദാഇഷ് (ISIS) ,അൽ ഖാഇദ പോലുള്ളവർ.
ദീനിനെ സഹായിക്കുന്നു എന്നപേരിൽ പൊട്ടിത്തെറികളും , അല്ലാഹുവിന്റെ മർഗത്തിലുള്ള ജിഹാദുമെന്ന പേരിൽ ജനങ്ങളിൽ തുടങ്ങിവെച്ച  കുഴപ്പങ്ങളും കാഫിറുകൾ പ്രചരിപ്പിക്കുകയാണ്. ഇതിനിടയിൽ  കാഫിറുകൾ ഈ പ്രവർത്തനങ്ങൾ കാരണം,  അവർ ഇന്നയിന്നതൊക്കെ ചെയ്യുന്നുവെന്ന് പറഞ്ഞു   മുസ്ലിമീങ്ങളെ ആക്രമിക്കാനും, രാജ്യങ്ങൾ അവർക്ക് ചുട്ടുകരിക്കാൻ സാധിക്കുന്നു.

        ധാരാളം വിഡ്ഢികളെയും പോക്കിരികളെയും ജനക്കൂട്ടത്തെയും ഈ അപകടകരമായ  പൊട്ടിത്തെറികളിലേക്കും ക്രമസമാധാനം നശിപ്പിക്കുന്നതിലേക്കും വഴികൾ തടയുന്നതിലേക്കും ജിഹാദിന്റെ പേരിലും അല്ലാഹിന്റെ ദീനിന്റെ സംരക്ഷണത്തിനുള്ള ജിഹാദ് എന്ന പേരിലും കൊണ്ടു വരാൻ സാധിച്ചേക്കും, തീർച്ചയായും അല്ലാഹു തൃപ്തിപ്പെടാത്ത ശത്രുക്കൾക്ക് മുസ്ലിമീങ്ങളെ വേട്ടയാടനും തലകൾ കൊയ്തെടുക്കാനും കാരണങ്ങൾ മുസ്ലിമീങ്ങളിലേക്ക് വിളിച്ചുവരുത്തുന്നതാണിത്.

        സ്വയം ഞങ്ങൾ ദാഇഷെനും അൽ ഖാഇദ എന്നും പരിജയപ്പെടുത്തുന്നവരുടെ പ്രവർത്തികൾ കാരണം കാഫിറുകൾ തീവ്രവാദികളെ നേരിടുകയാണെന്ന പേരിൽ മുസ്ലിമീങ്ങളെ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്യുകയാണ്.


         ഇന്ത്യയിലും മറ്റുമുള്ള രാജ്യക്കാരോടുമുള്ള നമ്മുടെ ഉപദേശം. ഇൽമിലേക്കും സുന്നത്തിലേക്കും മുന്നിടാനും  ബിദ്‌അത്തുകാരിൽ നിന്നും തന്നിഷ്ടക്കാരിൽ നിന്നും ഖവാരിജുകളുടെ പ്രവണതയുള്ളവരിൽ നിന്നും, തക്ഫീരി പ്രവണതയുള്ളവരിൽ നിന്നും തെളിവുകൾക്കും ശരീഅത്തിനും നിരക്കാത്ത വികാരങ്ങളുള്ളവരിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യുക."
 
         ഇവരിൽ നിന്നൊക്കെ വിദൂരം പാലിക്കുകയും ഇൽമിന്റെ ആളുകളിലേക്കും അവരുടെ ക്ലാസ്സുകളിലേക്കും മുന്നിടുക.
ഇനി നമ്മുടെ നാട്ടിൽ ഉലമാക്കൾ ഇല്ലായെന്നു പറയുകയാണെങ്കിൽ അല്ലാഹു ഇന്റർനെറ്റുകളുടെ ലഭ്യത ഈ കാലഘട്ടങ്ങളിൽ  നമുക്ക്‌ എളുപ്പമാക്കിയിരിക്കുന്നു, അതുമുഖേന അവന്റെ ദീൻ പഠിക്കാനും ഉപകാരപ്രദമായ അറിവ് നേടാനും ഫിത് ന (കുഴപ്പങ്ങൾ) കളിൽ നിന്നും അപകടകരമായ ശുബ്‌ഹത്തുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സാധിക്കും.

         ഇത് കേൾക്കുന്ന നമ്മുടെ സഹോദരങ്ങളെയും എല്ലാ മുസ്ലിമീങ്ങളെയും പ്രത്യക്ഷവും പരോക്ഷവുമായ ഫിത് നകളിൽ നിന്ന് തടയാനും ഉപകാരപ്രധമായ അറിവിനും സൽകർമ്മങ്ങൾക്കും ബസീറത്തോ (ഉൾക്കാഴ്ച്ച)ടുള്ള അല്ലാഹുവിലേക്കുള്ള ക്ഷണത്തിനും അതിന്റെ 'മാർഗ്ഗത്തിൽ സംഭവിക്കുന്നതിൽ ക്ഷമിക്കാനുമുള്ള തൗഫീക്ക് നൽക്കുവാനും ഉന്നതനും സര്‍വ്വശക്തനും
ദയയുള്ളവനും കരുണായുള്ളവനും എന്നെന്നും ജീവിച്ചിരിക്കുന്നവനും . എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവോട്‌ ചോദിക്കുന്നു.

വിവർത്തനം : അബൂ റവാഹ

For Audio click here:

ഐ എസ്‌ ഭീകരത; സലഫീ സഹോദരങ്ങൾക്കൊരു ഉപദേശം- ഷെയ്ഖ്‌ അബ്ദുറഖീബ്‌ അൽകൗകബാനീ ഹഫിദഹുല്ലഹ്‌


Saturday, 25 June 2016

ഇഅ്തികാഫിന്റെ നിയമങ്ങൾ

 أحكام مختصرة في الإعتكــــاف



❍ #للشيـــخ_إبن_بــــاز_رحمــه_الله
അഹ്കാമുല്‍ ഇഅ്തികാഫ് - ശൈഖ് ഇബ്നു ബാസ് رحمه الله 
   ==================
www.aburavaaha.blogspot.com
◉ فضل الاعتكاف:

الاعتكاف في المسجد قربة من القرب، وفي رمضان أفضل من غيره، كان صلى الله عليه وسلم يعتكف العشر الأواخر من رمضان، وترك ذلك مرة فاعتكف في شوال.

🔘ഇഅ്തികാഫിന്‍റെ മഹത്വം ;

ഇഅ്തികാഫ് അല്ലാഹുവിന്‍റെ സാമീപ്യം നേടാനുള്ള മാര്‍ഗങ്ങളില്‍ പെട്ടതാണ്. റമളാനിൽ  അതിന് മറ്റു മാസങ്ങളിലേക്കാള്‍ ശ്രേഷ്ടതയുണ്ട്. റസൂലുല്ലാഹ് റമളാനിന്‍റെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അത് ഉപേക്ഷിക്കുകയും ശവ്വാലില്‍ ഇഅ്തികാഫ് ഇരിക്കുകയും ചെയ്തു.

[ مجموع الفتاوى 15/437 ]
     ┈•┈••••✶••✶•✶••••┈•┈

◉ حكم الاعتكاف:

الاعتكاف سنة للرجال والنساء؛ لما ثبت عن النبي صلى الله عليه وسلم أنه كان يعتكف في رمضان، واستقر أخيرا اعتكافه في العشر الأواخر، وكان يعتكف بعض نسائه معه، ثم اعتكفن من بعده عليه الصلاة والسلام.

 🔘 ഇഅ്തികാഫിന്‍റെ ഹുക്മ് ;

ഇഅ്തികാഫ് ആണിനും പെണ്ണിനും സുന്നത്താണ്; നബി റമളാനിൽ ഈതികഫ് ഇരിക്കാറുണ്ടായിരുനെന്നു സ്ഥിരപ്പെട്ടത്പോലെ. അവസാന പത്തിൽ അദ്ദേഹം ഇഅ്തികാഫ്  ഇരിക്കാറുണ്ടായിരുന്നു. നബിയോടൊന്നിച്ച്  ഭാര്യമാരില്‍ ചിലരും ഇരിക്കാറുണ്ടായിരുന്നു. അവർ അദ്ധേഹത്തിനു ശേഷവും ഇരിക്കാറുണ്ടായിരുന്നു..

[ مجموع الفتاوى 442/15 ]
       ┈•┈••••✶••✶•✶••••┈•┈

◉ مالمقصود من الاعتكاف:

التفرغ للعبادة والخلوة بالله لذلك، وهذه هي الخلوة الشرعية.
وقال بعضهم في تعريف الاعتكاف: هو قطع العلائق عن كل الخلائق للاتصال بخدمة الخالق.

🔘 ഇഅ്തികാഫ് കൊണ്ടുള്ള ഉദ്ദേശം ;

ഇബാദതിനു വേണ്ടി ഒഴിഞ്ഞിരിക്കലും അല്ലാഹുമായി ഏകാന്തതയിലാകലുമാണ്. ഇതാണ് ശറആക്കപ്പെട്ട ഏകാന്തത.

ഇഅ്തികാഫിന്‍റെ നിര്‍വചനമായി ചിലര്‍ പറഞ്ഞുഃ അത് സൃഷ്ടികളുമായുള്ള സമ്പര്‍ക്കം അല്ലാഹുവിന്‍റെ അടിമത്തവേല കൊണ്ട് മുറിക്കലാണ്..

[ مجموع الفتاوى 15/438 ]
       ┈•┈••••✶••✶•✶••••┈•┈

◉ ما هو مكان الاعتكاف:

المساجد التي تقام فيها صلاة الجماعة، وإذا كان يتخلل اعتكافه جمعة فالأفضل أن يكون اعتكافه في المسجد الجامع إذا تيسر ذلك.

🔘 ഇഅ്തികാഫിന്‍റെ സ്ഥലം..

ജമാഅത് നമസ്കാരം നിര്‍വഹിക്കപ്പെടുന്ന മസ്ജിദ് , ഇഅ്തികാഫിനിടയില്‍ ജുമുഅ  ഇഅ്തികാഫിനിടയില്‍ വരുന്നതാണെങ്കിൽ, ജുമാ മസ്ജിദുകളാണ് ഈതികഫിനുത്തമം.

[ مجموع الفتاوى 15/442 ]
      ┈•┈••••✶••✶•✶••••┈•┈

◉ متى يدخل الاعتكاف:

بعد صلاة الفجر من اليوم الحادي والعشرين اقتداء بالنبي صلى الله عليه وسلم.

🔘 ഇഅ്തികാഫില്‍ പ്രവേശിക്കേണ്ടത് എപ്പോള്‍ ;

റസൂലിന്‍റെ മാതൃക പിന്‍പറ്റിക്കൊണ്ട് റമളാനിലെ ഇരുപത്തി ഒന്നിന്റെ  സുബ്ഹിന് ശേഷമാണ് (പ്രവേശിക്കേണ്ടത്)

[ مجموع الفتاوى 15/442 ]
      ┈•┈••••✶••✶•✶••••┈•┈

◉ ماذا يشرع للمعتكف:

أن يكثر من الذكر وقراءة القرآن والاستغفار والدعاء والصلاة في غير أوقات النهي.

🔘 ഇഅ്തികാഫ് ഇരിക്കുന്ന ആള്‍ക്ക് ശറആക്കപ്പെട്ടത് എന്തെല്ലാം..

ദിഖ്റുകളും ഖുര്‍ആന്‍ പാരായണവും പാപമോചനം തേടലും ദുആയും വിലക്കപ്പെട്ട സമയങ്ങളിലൊഴികെ (സുബ്ഹിക്കും അസറിനും ശേഷം) നമസ്കാരവും അധികരിപ്പിക്കലാണ് (ശറആക്കപ്പെട്ടത്)

[ مجموع الفتاوى 15/443 ]
    ┈•┈••••✶••✶•✶••••┈•┈

◉ هل يجوز زيارة المعتكف:

 لا حرج أن يزوره بعض أصحابه، وأن يتحدث معه كما كان النبي صلى الله عليه وسلم يزوره بعض نسائه ويتحدثن معه.

🔘 ഇഅ്തികാഫ് ഇരിക്കുന്ന ആളെ സന്ദര്‍ശിക്കല്‍ അനുവദനീയമാണോ ??

 അടുത്ത ചിലരൊക്കെ അവനെ സന്ദര്‍ശിക്കുന്നതിനും അവനോട് സംസാരിക്കുന്നതിനും പ്രശ്നമില്ല. നബിയെ അദ്ദേഹത്തിന്‍റെ ഭാര്യമാർ സന്ദര്‍ശിക്കുകയും അവർ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപോലെ

[ مجموع الفتاوى 15/443 ]
      ┈•┈••••✶••✶•✶••••┈•┈


◉ هل يجوز قطع الاعتكاف:

• إن كان الاعتكاف منذورا محددا بمدة لزمه تكملتها؛ لأن الوفاء بنذر الطاعة أمر لازم.
• وإن كان تطوعا فإن شاء أكمله وإن شاء قطعه.

☜ [الفتاوى ١٥-٤٤٦]

🔘 ഇഅ്തികാഫില്‍ നിന്ന് (ഇടക്ക് വെച്ച്) വിരമിക്കല്‍ അനുവദനീയമാണോ ??

ഇഅ്തികാഫ്  നേർച്ചയാക്കിയതോ കാലയളവ് വെച്ചതോ ആണെങ്കിൽ പൂർത്തികരിക്കൽ അനിവാര്യമാണ്; കാരണം നേർച്ച നിറവേറ്റൽ നിർബന്ധമാണ്.

ഇനി സുന്നത്തായതാണെങ്കില്‍ ഉദ്ദേശിക്കുന്നുവെങ്കിൽ പൂർത്തികരിക്കുകയും ഉദ്ദേശിക്കുന്നുവെങ്കിൽ വിരമിക്കുകയും ചെയ്യാം..

[ مجموع الفتاوى 442/15 ]

•┈┈┈┈•✿❁✿•┈┈┈┈•
വിവർത്തനം:
അബൂ റവാഹ

Wednesday, 22 June 2016

ആരാണ് നോമ്പുകാരൻ - ഇബ്നുൽ ഖയ്യിം

مَنْ هُوَ الصَائِمُ

Thursday, 16 June 2016

الله നിനക്ക്  മാപ്പ്  നൽകേണമോ???!!

ജനങ്ങൾക്ക് മാപ്പ്  നൽക്കുന്നവനാവുക الله നിനക്ക്  മാപ്പ്  നൽകണമെങ്കിൽ

www.aburavaaha.blogspot.com  : قال الإمام ابن القيم 

يا ابن آدم .. إن بينك وبين الله خطايا وذنوب لايعلمها إلا هو , وإنك تحب أن يغفرها لك الله , فإذا أحببت أن يغفرها لك فاغفر أنت لعباده , وأن وأحببت أن يعفوها عنك فاعف أنت عن عباده , فإنما الجزاء من جنس العمل ... تعفو هنا يعفو هناك , تنتقم هنا ينتقم هناك تطالب بالحق هنا يطالب بالحق هناك.



ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

" ആദിമിന്റെ സന്താനമേ, നിനക്കും അല്ലാഹുവിനുമിടയിൽ അവനുമാത്രം അറിയാവുന്ന പാപങ്ങളുണ്ട്. അവയെല്ലാം അവൻ നിനക്ക് പൊറുത്തു തരാൻ നീ ആഗ്രഹിക്കുന്നു. അവൻ നിനക്ക് പൊറുത്തുതരണമെങ്കിൽ അവൻെറ അടിമകൾക്ക് നീ പൊറുത്തു കൊടുക്കുക, അവൻ നിന്നോട് വിട്ടുവീഴ്ച്ച ചെയ്യണമെങ്കിൽ നീ അവൻെറ അടിമകളോട് വിട്ടുവീഴ്ച്ച ചെയ്യുക. കാരണം പ്രവർത്തിക്കനുസരിച്ചാണ് പ്രതിഫലം, ഇവിടെ (ദുനിയാവിൽ) നീ വിട്ടുവീഴ്ച്ച ചെയ്താൽ അവിടെ (ആഖിറത്തിൽ) വിട്ടുവീഴ്ച്ച ചെയ്യും, ഇവിടെ നീ പ്രതികാരം ചെയ്താൽ അവിടെ നിന്നോട് പ്രതികാരം ചെയ്യും. ഇവിടെ നിൻെറ അവകാശങ്ങൾ വിട്ടു കൊടുക്കാതിരുന്നാൽ അവിടെ നിൻെറ ബാധ്യതകൾ വിട്ടുതരില്ല. "




✒ أبو محمد