നമുക്കിടയിൽ സാധാരണയായി കണ്ടു വരുന്ന നമസ്കാരത്തിലെ ഒരു തെറ്റിനെ കുറിച്ച് ഷെയ്ഖ് മുഹമ്മദ് ബ്ൻ ഹിസാം حفظه الله യോട് ഉള്ള ചോദ്യവും ഉത്തരവും
www.aburavaaha.blogspot.com
يقول السائل: قول: ربنا ولك الحمد هل يقولها الإمام والمنفرد وهل هي واجبة أم مستحبة ؟
ചോദ്യം :
'ربنا ولك الحمد' (റബ്ബനാ വലകൽ ഹംദ്) എന്നത് ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും പറയേണ്ടതുണ്ടോ, അതുപോലെ; ഇത് വാജിബ് ആണോ അതോ സുന്നത്തോ?
الإجـــــــــابة :-
أما قول ربنا ولك الحمد فيقولها جميع المصلين الإمام و المأموم والمنفرد يقولونها، ولكن لعلك تريد أن تسأل عن قول سمع الله لمن حمده، أما قول ربنا ولك الحمد فيقولها كل المصلون بإجماع أهل العلم.
وقوله هل هي واجبة أم مستحبة - أمر النبي صلى الله عليه وسلم بذلك قال النبي صلى الله عليه وسلم " وإذا قال الإمام سمع الله لمن حمده فقولوا ربنا ولك الحمد " فالأقرب وجوبها لأن النبي صلى الله عليه وسلم أمر بذلك - أقله هذه العبارة ربنا ولك الحمد، وأما قول سمع الله لمن حمده فالصحيح أنه يقولها الإمام والمنفرد وأما المأموم فلا يقولها لقوله صلى الله عليه وسلم وإذا قال الإمام سمع الله لمن حمده فقولوا ربنا ولك الحمد - الأمر ورد في حق المأموم لكن لا يبعد أن الإمام والمنفرد مأمورون بها أيضاً يقولون ربنا ولك الحمد لكن الأمر ورد في حق المأموم، فيستحب للإمـــــام والمنفرد أن يقولاها وليس ببعيد إيجابها عليهم .
മറുപടി :
ربنا ولك الحمد (റബ്ബനാ വലകൽ ഹംദ്) എന്നത് ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും മഅ്മൂമും പറയും.പക്ഷെ, നിങ്ങൾ (ചോദ്യകർത്താവ്) ചോദിക്കാൻ ഉദ്ദേശിച്ചത് سمع الله لمن حمده (സമിഅല്ലാഹു ലിമൻ ഹമിദ) എന്ന് പറയുന്നതിനെ കുറിച്ചായിരിക്കും. ربنا ولك الحمد (റബ്ബനാ വലകൽ ഹംദ്) എന്നത് പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായ പ്രകാരം നമസ്കരിക്കുന്ന എല്ലാവരും പറയേണ്ടതാണ്.
ഇനി അത് നിർബന്ധമാണോ അതോ മുസ്തഹബ്ബാണോ (സുന്നത്ത്) എന്നത്,
"ഇമാം سمع الله لمن حمده പറഞ്ഞാൽ നിങ്ങൾ ربنا ولك الحمد (റബ്ബനാ വലകൽ ഹംദ്) എന്ന് പറയുക"
എന്നാണ് നബി ﷺ കല്പിച്ചിട്ടുള്ളത്. ഏറ്റവും ശരിയായത് നിർബന്ധം എന്നതാണ് കാരണം നബി ﷺ കല്പിക്കുകയാണ് ചെയ്‌തത്. ഏറ്റവും കുറഞ്ഞത് ربنا ولك الحمد (റബ്ബനാ വലകൽ ഹംദ്) എന്നെങ്കിലും പറയണം.
سمع الله لمن حمده എന്നത് ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും പറഞ്ഞാൽ മതി മഅ്മൂം പറയേണ്ടതില്ല എന്നാണ് നബി صلى الله عليه وسلم യുടെ കല്പന പ്രകാരമുള്ളത്.
"ഇമാം سمع الله لمن حمده പറഞ്ഞാൽ നിങ്ങൾ ربنا ولك الحمد (റബ്ബനാ വലകൽ ഹംദ്) എന്ന് പറയുക"
കല്പന വന്നിട്ടുള്ളത് മഅമൂമിനാണ് എങ്കിലും ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും ربنا ولك الحمد പറയേണ്ടതുണ്ട് . പക്ഷെ; തെളിവ് റിപ്പോർട്ട് ചെയ്തു വന്നിട്ടുള്ളത് മഅ്മൂമിന്റെ കാര്യത്തിലാണെന്ന് മാത്രം. ഇമാമിനും ഒറ്റക്ക് നമസ്കരിക്കുന്നവനും പറയൽ സുന്നത്താണ്. നിർബന്ധമായിക്കൊള്ളാമെന്നതും വിദൂരത്തല്ല.
വിവർത്തനം:
അബൂ റവാഹ
Related Post:


No comments:
Post a Comment