Pages

Wednesday, 30 November 2016

അല്ലാഹുവിന്റെ റിസ്ഖ്

 قال الإمام الشافعي رحمه الله

ﺗَﻮﻛﻠْﺖُ ﻓﻲ ﺭِﺯْﻗﻲ ﻋَﻠَﻰ ﺍﻟﻠَّﻪِ ﺧَﺎﻟﻘﻲ       
ﻭﺃﻳﻘﻨﺖُ ﺃﻥَّ ﺍﻟﻠﻪَ ﻻ ﺷﻚٌ ﺭﺍﺯﻗﻲ

ഇമാം ഷാഫിഈ റഹിമഹുല്ല പറഞ്ഞു:

എന്റെ ഉപജീവനത്തിന്റെ കാര്യം ഞാൻ എന്റെ റബ്ബിൽ ഭരമേൽപ്പിച്ചിരിക്കുന്നു,

 അല്ലാഹുവാണ് എന്റെ ഉപജീവനം നൽകുന്നത് എന്നത്‌ സംശയമില്ലാതെ ഞാൻ ഉറപ്പിച്ചു.

ﻭﻣﺎ ﻳﻚُ ﻣﻦ ﺭﺯﻗﻲ ﻓﻠﻴﺲَ ﻳﻔﻮﺗﻨﻲ       
ﻭَﻟَﻮ ﻛَﺎﻥَ ﻓﻲ ﻗَﺎﻉ ﺍﻟﺒَﺤَﺎﺭِ ﺍﻟﻐَﻮﺍﻣِﻖِ

എന്റെ ഉപജീവനം ഒരിക്കലും എന്നെ വിട്ട്  പോവുകയില്ല ,

 കടലിന്റെ അഗാധതയുടെ കൂരിരുട്ടിലാണെങ്കിൽ പോലും.

ﺳﻴﺄﺗﻲ ﺑﻪِ ﺍﻟﻠﻪُ ﺍﻟﻌﻈﻴﻢُ ﺑﻔﻀﻠﻪِ      
ﻭﻟﻮ ﻟﻢ ﻳﻜﻦ ﻣﻨﻲ ﺍﻟﻠﺴﺎﻥُ ﺑﻨﺎﻃﻖِ

ഉന്നതനായ അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് അത് എന്നിലേക്ക് തന്നെ അവൻ കൊണ്ട് വരും,

എന്റെ നാവ് അതിന്(ഉപജീവനത്തിനു) വേണ്ടി സംസാരിച്ചില്ലെങ്കിലും.



ففي ﺃﻱ ﺷﻲﺀٍ ﺗﺬﻫﺐُ ﺍﻟﻨﻔﺲُ ﺣﺴﺮﺓً       
ﻭَﻗَﺪْ ﻗَﺴَﻢَ ﺍﻟﺮَّﺣْﻤَﻦُ ﺭِﺯْﻕَ ﺍﻟْﺨَﻼَﺋِﻖِ

 പിന്നെ എന്ത് കാര്യത്തിന് വേണ്ടിയാണ് നീ നിന്റെ മനസ്സിനെ  ദുഖിപ്പിക്കുന്നത്?

റഹ്മാനായ അല്ലാഹു സൃഷ്ടികളുടെ ഉപജീവനം തീർച്ചയായും വീതിച്ച് വച്ചിട്ടുണ്ട് ..

من ديوان إمام الشافعي
www.aburavaaha.blogspot.com 
വിവർത്തനം: അബൂ റവാഹ

No comments:

Post a Comment