Pages

Tuesday, 22 November 2016

ഇന്ത്യയിലെ സഹോദരങ്ങൾക്ക് അബൂൽ യമാൻ അദ്നാൻ അൽ-മസ്കരി حفظه الله നൽകിയ നസ്വീഹ

ഇന്ത്യയിലെ സഹോദരങ്ങൾക്ക് അബൂൽ യമാൻ അദ്നാൻ അൽ-മസ്കരി حفظه الله നൽകിയ നസ്വീഹ




അല്ലാഹു سبحانه وتعالى ഒരാൾക്ക് ഖൈർ ഉദ്ദേശിച്ചാൽ അവനെ പണ്ഡിത്യമുള്ളവനാക്കുകയും ശുദ്ധീകരിക്കുകയും അവന്റെ ദീൻ സംരക്ഷിക്കുകയും ചെയ്യും.
www.aburavaaha.blogspot.com 
അതിന്റെ അർത്ഥം; ആർക്കാണോ അല്ലാഹു നന്മ ഉദ്ധേശിക്കാത്തത്‌ അവന് അല്ലാഹു ദീനിൽ പാണ്ഡിത്യം നൽകില്ല, അവന്റെ ദീൻ നന്നാക്കിക്കൊടുക്കുകയുമില്ല.

 ദീനിലും അറിവ് നേടുന്നതിലും ഉറച്ചു നിൽക്കാന്   ഞാൻ എന്റെ സഹോദരങ്ങളോട് ഉപദേശിക്കുകയാണ്,

 ഒന്നാമതായി ഖുർആൻ മനപഠമാക്കുന്നതിലും,  
പിന്നെ പരിശുദ്ധമായ നബിചര്യ,  പിന്നെ ഉലമാകളോടുള്ള ചോദ്യങ്ങളും,  അവർ മാർഗ്ഗം ഇൽമ് എടുക്കുന്നതിലും ശ്രദ്ധിക്കുക ഇതാണ് ഇഹപര വിജയത്തിനുള്ള വഴി. 

        ആരെയാണോ അറിവിൽ വളരെ താല്പര്യം ഉള്ളവനായി കാണുന്നത് അവൻ ദീനിലും വളരെയേറെ തലാപര്യമുള്ളവനായിരിക്കും, ഇനി ആരാണോ അറിവിനോട് താത്പര്യമില്ലാത്തത് അറിവ് വേണ്ടാത്തത് അറിവിനെ കുറിച്ച് ചോദിക്കാത്തത് അവൻ ദീനിനോട് തീരെ താത്പര്യമില്ലാത്തവനുമായിരിക്കും  എന്നതിനുള്ള തെളിവാണ്.

നിങ്ങൾക്ക് അറിവ് നേടൽ അനിവാര്യമാണ് അതിലാണ് നിങ്ങളുടെ പ്രൗഢിയും ഉത്തുംഗതിയും

അല്ലാഹു سبحانه وتعالى പറഞ്ഞു:

{ يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ وتُوا الْعِلْمَ دَرَجَات }

"നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌."

നബി ﷺ മരണം വരെ അറിവ് അധികരിക്കാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കാറുണ്ടായിരുന്നു. അല്ലാഹുവിന്റെ ഈ വാക്ക് പ്രായോഗികവൽക്കരിച്ചുകൊണ്ടു.

[وَقُلْ رَبِّ زِدْنِي عِلْمًا]
"എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക."


അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ പെട്ടതായിരുന്നു;

[ اللَّهُمَ إِنِي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعْ وَقَلْبٍ لَا يَخْشَعْ وَنَفْسٍ لَا تَشْبَعْ وَدَعْوَةٍ لَا يُسْتَجَابْ ]
"അല്ലാഹുവേ ഉപകരപ്പെടാത്ത അറിവിനെ തൊട്ടും ഭയപ്പെടാത്ത ഹൃദയത്തെ തൊട്ടും മതിവരാത്ത ശരീരത്തെ തൊട്ടും ഉത്തരം ചെയ്യപ്പെടാത്ത പ്രാർത്ഥനയെ തൊട്ടും ഞാൻ നിന്നോട് കാവൽ തേടുന്നു. "

ഇത് സ്വഹീഹായ ഹദീസ് ആണ്


അതുപോലെ അനസ് رضي الله عنه നിന്ന് വന്നിട്ടുണ്ട്‌:
[اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَزِدْنِي عِلْمًا]
"അല്ലാഹുവേ നീ എന്നെ പഠിപ്പിച്ചിട്ടുള്ളതിൽ നീ എനിക്ക് ഉപകരമുണ്ടാക്കണേ, എനിക്ക് ഉപകാരപ്പെടുന്നത് നീ എന്നെ പഠിപ്പിക്കുകയും ഇൽമ് വർധിപ്പിക്കുകയും ചെയ്യേണമേ"ഹഖ്

അദ്ദേഹം അറിവ് വർധിക്കാൻ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു, അദ്ദേഹം റസൂലായിരുന്നിട്ട് പോലും. അദ്ദേഹത്തെ മാതൃകയാക്കൽ നമ്മുടെ മേൽ അനിവാര്യമാണ്

{ لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا }
"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌."


നാം അറിയണം ഈ ദുനിയാവ് നശിക്കുന്നതാണ് പരലോകമാണ് ബാക്കിയാകുന്നത്, ഇത് വഞ്ചനയുടെ ലോകമാണ് ഒരു ചരക്ക് മാത്രമാണ് യാത്രക്കാരനുള്ള പാഥേയം.

അല്ലാഹു سبحانه وتعالى പറഞ്ഞു:
{ وَمَا الْحَيَاةُ الدُّنْيَا فِي الْآخِرَةِ إِلَّا مَتَاع }
"പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം (നിസ്സാരമായ) ഒരു സുഖാനുഭവം മാത്രമാകുന്നു."


നമ്മുടെ കാര്യങ്ങളുടെ കാവലായ ദീനിനെ നന്നാക്കൽ നമ്മുടെ മേൽ നിബന്ധമാണ് 

അബൂ ഹുറൈറ رضي الله عنه യിൽ നിന്ന് സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുണ്ട്;

اللَّهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي ، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي ، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي ، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ .
    
" അല്ലാഹുവെ എന്റെ ദീൻ എനിക്കു നന്നാക്കിത്തരേണമേ,  അതിലാണല്ലോ എന്റെ സുരക്ഷ.  എന്റെ ദുൻയാവ് എനിക്കു നന്നാക്കിത്തരണേ,  അതിലാണല്ലോ എന്റെ ജീവിതം കഴിച്ചു കൂട്ടേണ്ടത്. 
എന്റെ പരലോകം എനിക്കു നന്നാക്കിത്തരണേ, അങ്ങോട്ടാണല്ലോ എനിക്കു മടങ്ങിച്ചെല്ലേണ്ടത്."


നബി ﷺ പരലോകത്തിനു വേണ്ടി ഇഹലോകത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കുമായിരുന്നു. ആരുടേതാണോ പരലോകം നന്നാകുന്നത് അവന്റെ ദുനിയാവും നന്നായി.

അതുപോലെ തന്നെ നബി ﷺ മക്കയിൽ നിന്ന് മദീനയിലേക്ക് കുഫ്‌റും അക്രമവും അസത്യത്തിൽ നിന്ന് വേറിട്ടു നിൽക്കാൻ കഴിയാത്തത് കാരണത്താലും ഹിജ്‌റ പോയി പരലോകം നന്നാവാൻ വേണ്ടി അല്ലാഹുവിന്റെ വചനം ഉയർത്താൻ വേണ്ടി, ഹിജ്‌റ ചെയ്തപ്പോൾ ദീൻ ഖൈറിലായി,

അത് പോലെ നബി صلى الله عليه وسلم യുടെ പ്രാർത്ഥനയിൽ പെട്ടതാണ്

[اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي وَأَعُوذُ بِعَظَمَتِكَ مِنْ أَنْ أُغْتَالَ مِنْ تحتي.]
"അല്ലാഹുവേ! ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാൻ നിന്നോട്  തേടുന്നു .  അല്ലാഹുവേ! എന്റെ മതകാര്യത്തിലും ഐഹീക ജീവിതത്തിലും കുടുംബത്തിലും  ധനത്തിലും മാപ്പും   സൗഖ്യവും നിന്നോട് ഞാൻ തേടുന്നു."


അല്ലാഹുവിന്റെ ദാസന്മാരേ;

തൗഹീദ് മുറുകെ പിടിക്കുക, ലാ ഇലാഹ ഇല്ലള്ള അല്ലാഹു പഠിപ്പിച്ച അർത്ഥത്തിൽ മനസിലാക്കുക, നബി യെ പിൻപറ്റുന്നതിനു വേണ്ടി നമ്മുടെ ഇബാദത്തുകളിലും പ്രവർത്തനത്തിലും വാക്കുകളിലും നബി യെ അനുകരിക്കുക, കിതാബും സുന്നത്തും മുൻഗാമികൾ മനസിലാക്കിയത് പോലെ മനസിലാക്കാൻ അവരെ പിൻപറ്റുക,


"എല്ലാ നന്മയും മുൻഗാമികളെ പിൻപറ്റുന്നതിലും എല്ലാ കുഴപ്പവും പിൽകാലക്കാരെ പിൻപറ്റുന്നതിലുമാണു"


പിന്നെ ദീനിൽ അറിവ് നേടുന്നതിലും അല്ലാഹുവോടും അവന്റെ കിതാബിനോടും അവന്റെ  റസൂലിനോടും ഭരണാധികരികളോടും ജനങ്ങളോടും ഗുണകാംക്ഷ, ജനങ്ങളോട് എളിയ രീതിയിലും ലോലമായും ഉപദേശിക്കുന്നതിലും അവരോടുള്ള പ്രബോധനത്തിലും അവരോടു കാരുണ്യം കാണിക്കുന്നതിലും താല്പര്യം കാണിക്കുക.

അല്ലാഹു سبحانه وتعالى പറഞ്ഞു:

{إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْر}
"വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ."

ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَة
"പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക."


നമുക്കും അതുപോലെ എല്ലാ മുസ്ലിമീങ്ങൾക്കും തൗഫീഖ് ലഭിക്കാൻ നാം തേടുകയാണ്.

അല്ലാഹുവിനാണ് സർവ്വ സ്തുതിയും.

വിവർത്തനം:
അബൂ റവാഹ

No comments:

Post a Comment