ഷെയ്ഖ് മുഹമ്മദ് ബ്നു ഹിസാം ഹഫിളഹുള്ളയോട് മയ്യിത്ത് നമസ്കാരത്തിൽ കൈ ഉയർത്തുന്നതിനെ പറ്റി ചോദിക്കപ്പെട്ടു.
www.aburavaaha.blogspot.com
هل يرفع المسلم يديه في كل تكبيرة في صلاة الجنازة ؟
മയ്യിത്ത് നമസ്കാരത്തിൽ എല്ലാ തക്ബീറിന്റെ കൂടെയും കൈ ഉയർത്തേണ്ടതുണ്ടോ ?
الإجـــــــــابة :-
لم يرد عن النبي صلى الله عليه وسلم أنه رفع يديه في كل تكبيرة وإنما صلى الله عليه وسلم كان رفع يديه في تكبيرة الإحرام، ولكن ورد عن عبد الله بن عمر بن الخطاب رضي الله عنهما أنه صلى على جنازة فكان يرفع يديه مع كل تكبيرة : فثبت عن ابن عمر الرفع مع كل تكبيرة فأخذ به كثير من الفقهاء - أخذ بأثر ابن عمر كثير من الفقهاء بل حتى قاس عليه بعض الفقهاء صلاة العيد فصاروا يرفعون مع كل تكبيرة _ فصلاة العيد لم يرد فيها حديث مرفوع ولا أثر موقوف- إنما قاسوها على ماجاء عن ابن عمر في صلاة الجنازة، فمن عمل بعمل ابن عمر فلا ينكر عليه ولكن الأقرب أن يُقتصر على الرفع في التكبيرة الأولى لأنه لم ينقل عن النبي صلى الله عليه وسلم، وما جاء نقله عن ابن عمر عن النبي صلى الله عليه وسلم مرفوعا فهو وهم من بعض الرواة رفعه عن النبي صلى الله عليه وسلم وإنما هو موقوف على ابن عمر ولايثبت مرفوعا .
ശൈഖിന്റെ മറുപടി:-
"നബി صلى الله عليه وسلم യിൽ നിന്ന് ജനാസ നമസ്കാരത്തിൽ അദ്ദേഹം എല്ലാ തക്ബീറിലും കൈ ഉയർത്തിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.
എന്നാൽ അബ്ദുല്ല ഇബ്നു ഉമർ ഇബ്നുൽ ഖത്താബ് رضي الله عنه യിൽ നിന്ന് അദ്ദേഹം എല്ലാ തക്ബീറിലും കൈ ഉയർത്തി നമസ്കരിച്ചതായി വന്നിട്ടുണ്ട്.കൂടുതൽ ഫുഖഹാക്കളും ഇതാണ് സ്വീകരിച്ചിട്ടുള്ളത്.
കൂടുതൽ ഫുഖഹാക്കളും ഇബ്നു ഉമറി رضي الله عنه ന്റെ അസർ (സ്വഹാബത്തിന്റെ വാക്ക്) സ്വീകരിച്ചു. എത്രത്തോളമെന്നാൽ ചിലർ ഈദ് നമസ്കാരത്തെ ഇതിനോട് (ജനാസ നമസ്കാരത്തോട്) ഖിയാസ് (ചേർത്തി പറയുക) ചെയ്തു കൊണ്ട് എല്ലാ ഈദിന്റെ തഖ്‌ബീറിലും കൈ ഉയർത്തണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈദ് നമസ്കരത്തിന്റെ വിഷയത്തിൽ ഒരു മർഫൂഅ് ആയ ഹദീസോ ഒരു മൗഖൂഫായ അസറോ ഉദ്ധരിക്കപ്പെട്ടിട്ടില്ലതാനും.
പക്ഷെ അവർ ഇബ്നു ഉമറി رضي الله عنه ൽ നിന്ന് വന്നിട്ടുള്ളതിലേക്ക് ഖിയാസ് (ഉപമിച്ചുകൊണ്ട് ഒരു നിയമം പറയൽ) ചെയ്യുകയാണുണ്ടായത്.
ആരെങ്കിലും ഇബ്നു ഉമർ رضي الله عنه നെ പോലെ (എല്ലാ തക്ബീറിലും കൈ ഉയർത്തുക) യാണെങ്കിൽ അവൻ വിരോധിക്കപ്പെട്ടുകൂടാ.
പക്ഷെ; ഏറ്റവും കൂടുതൽ ശരിയോട് യോജിച്ചത് ഒന്നാം തഖ്‌ബീറിൽ മാത്രം പരിമിത പെടുത്തലാണ്.
കാരണം നബി صلى الله عليه وسلم യിൽ നിന്ന് ഇങ്ങനെ വന്നിട്ടില്ല.
ഇബ്നു ഉമർ رضي الله عنه വഴി നബി صلى الله عليه وسلم യിൽ നിന്ന് മർഫൂഅ് ആയി വന്നിട്ടുള്ളത് സംശയത്തിന്റെ പേരിൽ തെറ്റ് പറ്റിയതാണ് (വഹ്മ്)
ശരിയെന്തെന്നാൽ അത് ഇബ്നു ഉമറി رضي الله عنه ൽ നിന്ന് വന്നതാണ് ആണ് നബി صلى لله عليه وسلم നിന്ന് വന്നതായി സ്ഥിരപ്പെട്ടിട്ടില്ല.''
📚 ഫത്‌വ അതിന്റെ സ്രോതസിൽ നിന്ന് കാണുവാന്
വിവർത്തനം:
അബൂ റവാഹ

No comments:
Post a Comment