Quotes Of Scholars

ഷെയ്ഖ് മുഖ്‌ബിൽ അൽവാദിഈ റഹിമഹുല്ല പറഞ്ഞു: പണ്ഡിതന്മാരോട് ഫത്‌വ ചോദിക്കുന്ന ചില ആളുകളുണ്ട്. ഫത്‌വ അവരുടെ ഇച്ഛക്ക് യോജിച്ചാൽ സ്വീകരിക്കും, മറിച്ചാണെങ്കിൽ അതിൽ നിന്നും പുറം തിരിഞ്ഞു കളയുകയും ചെയ്യും.ജൂതന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണിത്"

Wednesday, 30 November 2016

മഹറമാകുന്നതെപ്പോൾ


ഷെയ്ഖ് മുഹമ്മദ് ഇബ്നു ഹിസാമിനോട്‌ (حفظه الله)
ചോദ്യം:
(മുലയൂട്ടൽ കൊണ്ട്) ഒരു കുട്ടി മാതാവിന്റേതാവാൻ എത്ര തവണ മുലകൊടുക്കപ്പെടണം?
www.aburavaaha.blogspot.com
ഉത്തരം:
       ഈ വിഷയത്തിൽ ഇമാം ഷാഫി رحمه الله യുടെ അഭിപ്രായമാണ് ഏറ്റവും ശരിയായിട്ടുള്ളത്. മുസ്ലിമിൽ ആയിഷ رضي الله عنها യിൽ നിന്ന് വന്നിട്ടുള്ള ഹദീസ് ഇങ്ങനെ വായിക്കാം:
       "അറിയപ്പെടുന്ന നിലയിൽ പത്തു പ്രാവശ്യം മുലപ്പാൽ കുടിച്ചാൽ വിവാഹം നിഷിദ്ധമാണെന്നായിരുന്നു ഖുർആനിൽ ഇറക്കപ്പെട്ടിരുന്നത്. പിന്നീട് അത് അഞ്ചു പ്രാവശ്യത്തെ മുലപ്പാൽ കുടി കൊണ്ട് എന്ന നിയമം കൊണ്ട് ഒഴിവാക്കപ്പെട്ടു. അത് ഖുർആനിൽ ഓതപ്പെട്ട് കൊണ്ടിരിക്കെ റസൂൽ ﷺ മരണപെട്ടു."
      അഞ്ചു തവണ കൊടുത്താലാണു വിവാഹം നിഷിദ്ധമായിത്തീരുക, വയറു നിറയെ കുടിക്കണമെന്ന നിബന്ധനയില്ല. അതല്ലാതെ ചില പണ്ഡിതന്മാരോ ആളുകളോ പറയുന്നത് പോലെ വയറു നിറയെ മുലയൂട്ടണമെന്ന  നിബന്ധന ഇല്ല, മറിച്ചുള്ളത് മുലയൂട്ടിയാൽ മതി എന്നാണ്.
ഭാഷയിൽ മുലയൂട്ടൽ എന്നാൽ; കുട്ടി മുല കുടിക്കുകയും കുട്ടി നിർത്തുന്നത് വരെ മുലയൂട്ടുകയും ചെയ്യുക. ഇതിനാണ് മുലയൂട്ടൽ എന്ന് പറയുക. അത് നീണ്ടു പോയാലും കുറഞ്ഞാലും ശരി.

വിവർത്തനം:
അബൂ റവാഹ

4 comments: