Quotes Of Scholars

ഷെയ്ഖ് മുഖ്‌ബിൽ അൽവാദിഈ റഹിമഹുല്ല പറഞ്ഞു: പണ്ഡിതന്മാരോട് ഫത്‌വ ചോദിക്കുന്ന ചില ആളുകളുണ്ട്. ഫത്‌വ അവരുടെ ഇച്ഛക്ക് യോജിച്ചാൽ സ്വീകരിക്കും, മറിച്ചാണെങ്കിൽ അതിൽ നിന്നും പുറം തിരിഞ്ഞു കളയുകയും ചെയ്യും.ജൂതന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണിത്"

Saturday, 24 December 2016

നിങ്ങൾ പരസ്പരം കാരുണ്യത്തിൽ വർത്തിക്കുക...

يا أهل السنة تراحموا ولا تختلفوا فأنتم قليل ..


ഹേ; അഹ്ലുസുന്ന നിങ്ങൾ പരസ്പരം റഹ്മത്തിൽ (കാരുണ്യത്തിൽ) വർത്തിക്കുക...

നിങ്ങൾ കുറച്ചു മാത്രമാണ്, ഭിന്നിച്ചു പോകരുത്...


عن الحسن رحمه الله قال:
 يا أهل السنة ترفقوا رحمكم الله فإنكم من أقل الناس

 المصدر: اللالكائي: 1/57/19
ww.aburavaaha.blogspot.com
ഹസൻ رحمه الله യിൽ നിന്ന്:

"ഹേ; അഹ്ലുസുന്ന നിങ്ങൾ ക്ഷമയോടെ വർത്തിക്കുക അല്ലാഹു നിങ്ങൾക്ക് റഹ്മത്ത് ചൊരിയട്ടെ; കാരണം നിങ്ങൾ ജനങ്ങളിൽ ഏറ്റവും കുറവുള്ളവരാണ്"


 قال أيوب رحمه الله:
إني أُخبر بموت الرجل من أهل السنة وكأني أفقد بعض أعضائي

 المصدر: اللالكائي: 1/60/29، وحلية الأولياء: 3/9

അയൂബ് رحمه الله പറഞ്ഞു:

"തീർച്ചയായും;ഞാൻ  അഹ്ലുസുന്നയിലെ ഒരാളുടെ മരണ വാർത്ത അറിഞ്ഞാൽ എന്റെ  ചില അവയവങ്ങൾ നഷ്ടപ്പെട്ടത്‌ പോലെ എനിക്കനുഭവപ്പെടും"


عن سفيان الثوري رحمه الله قال:
استوصوا بأهل السنة خيرا فإنهم غرباء

 المصدر: اللالكائي: 1/64/49.

സുഫ്യാനു സൗരി رحمه الله യിൽ നിന്ന്:

നിങ്ങൾ അഹ്ലുസുന്നയോട് വസ്വിയ്യത്ത്‌ ചോദിക്കുക; കാരണം അവർ അപരിചിതരാണ്"



عن سفيان الثوري رحمه الله يقول:
إذا بلغك عن رجل بالمشرق صاحب سنة وآخر بالمغرب فابعث إليهما بالسلام وادع لهما ما أقل أهل السنة والجماعة

 المصدر: اللالكائي: 1/64/50.

സുഫ്യാനു സൗരി رحمه الله യിൽ നിന്ന്:

നിനക്ക് കിഴക്കു നിന്ന് ഒരു സുന്നത്തിന്റെ ആളെ പറ്റിയും പടിഞ്ഞാറു നിന്ന് മറ്റൊരാളെ പറ്റിയും അറിഞ്ഞാൽ. അവർക്ക് സലാം അറിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക"



قال الإمام أحمد رحمه الله في آخر رسالته التي أرسلها للإمام مسدد بن مسرهد رحمه الله:
أحبوا أهل السنة على ما كان منهم. أماتنا الله وإياكم على السنة والجماعة، ورزقنا الله وإياكم اتباع العلم. ووفقنا وإياكم لما يحبه ويرضاه

 المصدر: طبقات الحنابلة: 1/345.

ഇമാം അഹ്മദ് رحمه الله മുസദദ് ബിന് മുസർഹിദിന്  رحمه الله അയച്ച കത്തിന്റെ അവസാനത്തിൽ പറഞ്ഞു:

  "നിങ്ങൾ അഹ്ലുസുന്നയെ സ്നേഹിക്കുക അവർ ഏത് അവസ്ഥയിലായിരുന്നാലും, അല്ലാഹു നമ്മേയും നിങ്ങളേയും അഹ്ലുസുന്ന വൽ ജമാഅയിൽ മരിപ്പിക്കുമാറാകട്ടെ, അവൻ ഇഷ്ടപെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്നതിൽ തൗഫീഖ് നൽകുമാറുമാകട്ടെ"



عن معتمر بن سليمان رحمه الله يقول:
دخلت على أبي وأنا منكسر فقال مالك قلت مات صديق لي قال مات على السنة قلت نعم قال فلا تخف عليه

 المصدر: اللالكائي: 1/67/61.
മുഅ്തമർ ഇബ്നു സുലൈമാൻ رحمه الله നിന്ന് അദ്ദേഹം പറഞ്ഞു:

"ഞാൻ ദുഃഖിതനായി കൊണ്ട് ഉപ്പയുടെ അരികിലേക്ക് കടന്നു ചെന്നു.

അപ്പോൾ ചോദിച്ചു: നിനക്കു എന്തു പറ്റി?

ഞാൻ പറഞ്ഞു: എന്റെ കൂട്ടുകാരൻ മരിച്ചു പോയി.

അപ്പോൾ പറഞ്ഞു:അവൻ മരിച്ചത് സുന്നത്തിലായിക്കൊണ്ടാണോ?

ഞാൻ പറഞ്ഞു: അതെ.

അപ്പോൾ അവിടുന്ന് പറഞ്ഞു: എങ്കിൽ അവന്റെ കാര്യത്തിൽ നീ പേടിക്കേണ്ട"


قال الإمام مالك رحمه الله تعالى:
«لو لقي الله رجل بملء الأرض ذنوبا ثم لقي الله بالسنة لكان في الجنة مع النبيين والصديقين والشهداء والصالحين وحسن أولئك رفيقا».

 المصدر: ذم الكلام وأهله: (5/76-77).
ഇമാം മാലിക്ക് رحمه الله പറഞ്ഞു:

"ഒരാൾ ഭൂമി നിറയത്തക്ക പാപങ്ങളുമായി അല്ലാഹുവിനെ കണ്ടുമുട്ടി, എങ്കിലും അവൻ സുന്നത്തിൽ ആണെങ്കിൽ, അവൻ ചിലപ്പോൾ അമ്പിയാക്കളുടെയും   സ്വിദ്ദീഖുകളുടെയും ശുഹദാക്കളുടെയും സ്വാലിഹീങ്ങളുടെയും   കൂടെയായിരിക്കും സ്വർഗത്തിൽ. അവർ എത്ര നല്ല കൂട്ടുകാർ


قال الإمام أحمد:
«مَنْ مَاتَ عَلَى الإِسْلاَمِ وَالسُّنَّةِ مَاتَ عَلَى الخَيْرِ كُلِّهِ».

 المصدر: سير أعلام النبلاء: (11/296)
ഇമാം അഹ്മദ് رحمه الله പറഞ്ഞു:

"ആരാണോ ഇസ്‌ ലാമിലും സുന്നത്തിലുമായിക്കൊണ്ട്‌ മരിച്ചത് അവൻ എല്ലാ വിധ നന്മയിലുമാണ് മരിച്ചത്"


وقال يحيى بن جعفر:
 "لو قدرت أن أزيد في عمر محمد بن إسماعيل أي البخاري من عمري لفعلت، فإن موتي يكون موت رجل واحد، وموته ذهاب العلم"

 المصدر: تاريخ بغداد: 2/24)
യഹ്‌യ ഇബ്നു ജഅ്ഫർ رحمه الله പറഞ്ഞു:

 "എനിക്കെങ്ങാനും എന്റെ വയസിൽ നിന്ന്  (നൽകിക്കൊണ്ടെങ്കിലും) മുഹമ്മദ് ബിൻ ഇസ്മാഈൽ അഥവാ; ബുഖാരി യുടെ വയസ്സിനെ അധികരിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ അത് ഞാൻ ചെയ്യുക തന്നെ ചെയ്യും. കാരണം, എന്റെ മരണം ഒരു മനുഷ്യന്റെ മരണമായിരിക്കും എങ്കിൽ അദ്ദേഹത്തിന്റെ മരണം ഇൽമ് നീങ്ങി പോകലാണ്"

വിവർത്തനം:
അബൂ റവാഹ

Wednesday, 7 December 2016

നമസ്കാരത്തിലെ ഒരു തെറ്റ്


നമുക്കിടയിൽ സാധാരണയായി കണ്ടു വരുന്ന നമസ്കാരത്തിലെ ഒരു തെറ്റിനെ കുറിച്ച്‌ ഷെയ്ഖ്‌ മുഹമ്മദ്‌ ബ്ൻ ഹിസാം حفظه الله യോട്‌ ഉള്ള ചോദ്യവും ഉത്തരവും
www.aburavaaha.blogspot.com
يقول السائل: قول: ربنا ولك الحمد هل يقولها الإمام والمنفرد وهل هي واجبة أم مستحبة ؟

ചോദ്യം :
'ربنا ولك الحمد' (റബ്ബനാ  വലകൽ ഹംദ്‌) എന്നത് ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും പറയേണ്ടതുണ്ടോ, അതുപോലെ; ഇത് വാജിബ് ആണോ അതോ സുന്നത്തോ?


 الإجـــــــــابة :-

أما قول ربنا ولك الحمد فيقولها جميع المصلين الإمام و المأموم والمنفرد يقولونها، ولكن لعلك تريد أن تسأل عن قول سمع الله لمن حمده، أما قول ربنا ولك الحمد فيقولها كل المصلون  بإجماع أهل العلم.

 وقوله هل هي واجبة أم مستحبة - أمر النبي صلى الله عليه وسلم بذلك قال النبي صلى الله عليه وسلم " وإذا قال الإمام سمع الله لمن حمده فقولوا ربنا ولك الحمد " فالأقرب وجوبها لأن النبي صلى الله عليه وسلم أمر بذلك - أقله هذه العبارة ربنا ولك الحمد، وأما قول سمع الله لمن حمده فالصحيح أنه يقولها الإمام والمنفرد وأما المأموم فلا يقولها لقوله صلى الله عليه وسلم وإذا قال الإمام سمع الله لمن حمده فقولوا ربنا ولك الحمد - الأمر ورد في حق المأموم لكن لا يبعد أن الإمام والمنفرد مأمورون بها أيضاً يقولون ربنا ولك الحمد لكن الأمر ورد في حق المأموم، فيستحب للإمـــــام والمنفرد أن يقولاها وليس ببعيد إيجابها عليهم .

മറുപടി : 

      ربنا ولك الحمد  (റബ്ബനാ  വലകൽ ഹംദ്‌)  എന്നത് ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും മഅ്മൂമും പറയും.
     പക്ഷെ, നിങ്ങൾ (ചോദ്യകർത്താവ്) ചോദിക്കാൻ ഉദ്ദേശിച്ചത്  سمع الله لمن حمده (സമിഅല്ലാഹു ലിമൻ ഹമിദ)  എന്ന് പറയുന്നതിനെ കുറിച്ചായിരിക്കും. ربنا ولك الحمد (റബ്ബനാ  വലകൽ ഹംദ്‌)  എന്നത്‌ പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായ പ്രകാരം നമസ്കരിക്കുന്ന എല്ലാവരും പറയേണ്ടതാണ്.

 ഇനി അത്‌ നിർബന്ധമാണോ അതോ മുസ്തഹബ്ബാണോ (സുന്നത്ത്) എന്നത്‌,

"ഇമാം   سمع الله لمن حمده പറഞ്ഞാൽ നിങ്ങൾ ربنا ولك الحمد  (റബ്ബനാ  വലകൽ ഹംദ്‌)  എന്ന് പറയുക" 

എന്നാണ് നബി ﷺ കല്പിച്ചിട്ടുള്ളത്. ഏറ്റവും ശരിയായത് നിർബന്ധം എന്നതാണ് കാരണം നബി ﷺ കല്പിക്കുകയാണ് ചെയ്‌തത്. ഏറ്റവും കുറഞ്ഞത് ربنا ولك الحمد (റബ്ബനാ  വലകൽ ഹംദ്‌)   എന്നെങ്കിലും പറയണം.

  سمع الله لمن حمده എന്നത് ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും പറഞ്ഞാൽ മതി മഅ്മൂം പറയേണ്ടതില്ല എന്നാണ് നബി صلى الله عليه وسلم  യുടെ കല്പന പ്രകാരമുള്ളത്‌.
"ഇമാം سمع الله لمن حمده പറഞ്ഞാൽ നിങ്ങൾ ربنا ولك الحمد (റബ്ബനാ  വലകൽ ഹംദ്‌) എന്ന് പറയുക"

കല്പന വന്നിട്ടുള്ളത്  മഅമൂമിനാണ് എങ്കിലും  ഇമാമും ഒറ്റക്ക് നമസ്കരിക്കുന്നവനും ربنا ولك الحمد   പറയേണ്ടതുണ്ട് . പക്ഷെ; തെളിവ് റിപ്പോർട്ട് ചെയ്തു വന്നിട്ടുള്ളത്‌ മഅ്മൂമിന്റെ കാര്യത്തിലാണെന്ന് മാത്രം. ഇമാമിനും ഒറ്റക്ക് നമസ്കരിക്കുന്നവനും പറയൽ സുന്നത്താണ്. നിർബന്ധമായിക്കൊള്ളാമെന്നതും വിദൂരത്തല്ല.

വിവർത്തനം:
അബൂ റവാഹ
Related Post: