Quotes Of Scholars

ഷെയ്ഖ് മുഖ്‌ബിൽ അൽവാദിഈ റഹിമഹുല്ല പറഞ്ഞു: പണ്ഡിതന്മാരോട് ഫത്‌വ ചോദിക്കുന്ന ചില ആളുകളുണ്ട്. ഫത്‌വ അവരുടെ ഇച്ഛക്ക് യോജിച്ചാൽ സ്വീകരിക്കും, മറിച്ചാണെങ്കിൽ അതിൽ നിന്നും പുറം തിരിഞ്ഞു കളയുകയും ചെയ്യും.ജൂതന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണിത്"

Saturday, 20 November 2021

നിങ്ങൾ ഉമ്മത്തിനിടയിൽ ഭിന്നിപ്പുണ്ടാകയാണ്! -ശൈഖ് മുഖ്ബിൽ

 ശൈഖ് മുഖ്ബിൽ ചോദികപ്പെട്ടു:


നമുക്കിടയിൽ ചില മത വിദ്യാർത്ഥികളോട്  തബ്ലീഖ് ജമാഅത്തിനേയും ഇഖ്‌വാനുൽ മുസ്ലിമീനേയും പോലെയുള്ള ബിദ്അത്തിന്റെ ആളുകളുടെ തെറ്റുകൾ വിവരിച്ചു കൊടുത്താൽ അവർ പറയും. നിങ്ങൾ ഉമ്മത്തിനിടയിൽ ഇങ്ങനെ ജർഹ് (മറുപടികൾ,  തിന്മയുടെ ആളുകളെ കുറിച്ചുള്ള താകീദ്) വർദ്ധിപ്പിക്കല്ല. ഇത് ഇസ്ലാമിന്റെ പുറത്തുള്ള ശത്രുക്കളെ നേരിടേണ്ട സമയമാണ്. ഇതിനെ കുറിച്ച് ശൈഖിന് എന്താണ് പറയാനുള്ളത്?


എനിക്ക് പറയാനുള്ളത് ഈ മറുപടി ഇഖ്‌വാനുൽ മുസ്ലിമീന്റെ അടുക്കൽ നിന്ന് കടമെടുത്തതാണ്. അവരാണ് ഇങ്ങനെയുള്ള സംസാരം നടത്താറുള്ളത്.


അല്ലെങ്കിൽ മൂസ عليه السلام തന്റെ ആളോട് പറഞ്ഞത് ഇങ്ങനെ إِنَّكَ لَغَوِيّٞ مُّبِينٞ [നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു.].


മുആദ് رضي الله عنه യോട് നബി ﷺ പറഞ്ഞത് ഇങ്ങനെ: "أفتان أنت يامعاذ" (എന്തേ മുആദേ നീ കുഴപ്പക്കാരനാണോ).


അബൂ ദറിനോട് പറഞ്ഞത് ഇങ്ങനെ: "إنك امرؤ فيك جاهلية" (ഉള്ളിൽ ജാഹിലിയ്യത്തുള്ള വെക്തിയാണുനീ).


അല്ലാഹു തന്റെ കിതാബിൽ പറയുന്നു:

{ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن جَآءَكُمۡ فَاسِقُۢ بِنَبَإٖ فَتَبَيَّنُوٓاْ أَن تُصِيبُواْ قَوۡمَۢا بِجَهَٰلَةٖ فَتُصۡبِحُواْ عَلَىٰ مَا فَعَلۡتُمۡ نَٰدِمِينَ}

{സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.}

ഇതിലുള്ള നമ്മുടെ തെളിവ് തെമ്മാടി ഒരു വാർത്തയുമായി വന്നാൽ തീർച്ചയായും വ്യക്തമായി അന്വേഷിക്കണം.


{قُلۡ هَٰذِهِۦ سَبِيلِيٓ أَدۡعُوٓاْ إِلَى ٱللَّهِۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِيۖ}

{(നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും.}


 هَٰذِهِۦ سَبِيلِيٓ

 { (ഇതാണ് എന്‍റെ മാര്‍ഗം) നിർബന്ധമായും വ്യക്തത വരുത്തണം.}

 

 എല്ലാ പണ്ഡിതന്മാരും ജർഹും (മറുപടികൾ,  തിന്മയുടെ ആളുകളെ കുറിച്ചുള്ള താകീദ്) തഅ്‌ദീലും (നന്മയുടെ ആളുകളെ പറ്റി നല്ലത് പറയുക) അംഗീകരിക്കുന്നതാണ്.

 

മുസ്‌ലിംകളുടെ കാര്യങ്ങളിൽ ഉത്കണ്ഠയുള്ളവനെ (ശൈഖ് ഉദ്ദേശിക്കുന്നത് ജർഹ് ഒന്നും വേണ്ട എന്ന് പറയുന്ന ആളുകളെ); ഈ വഴിപിഴച്ചു പോയ ഈ ആളുകളെ ഖുർആനും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിധി സ്വീകരിക്കാൻ നിങ്ങൾ ക്ഷണിക്കണം.


കാരണം അല്ലാഹു പറഞ്ഞിട്ടുണ്ട്‌: 

وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِۚ

{നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു.}


فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ 

{ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.)}

ഇതൊക്കെയായിട്ടും അവർ അലി തന്താവിക്ക് എതിരെ സംസാരിക്കരുത് മഹ്മൂദ് അസ്വവാഫിനെതിരെ സംസാരിക്കരുത്, സ്വാബൂനിക്ക് എതിരെ സംസാരിക്കരുത്, ഇഖ്‌വാനുൽ മുസ്ലിമൂന് എതിരെ സംസാരിക്കരുത്, തബ്ലീഖിന് എതിരെ സംസാരിക്കരുത്, തെമ്മാടികൾക്ക് എതിരെ സംസാരിക്കരുത് എന്ന് പറയുകയാണെങ്കിൽ.


അല്ലാഹു പറയുന്നു:

۞يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُواْ قَوَّٰمِينَ بِٱلۡقِسۡطِ شُهَدَآءَ لِلَّهِ وَلَوۡ عَلَىٰٓ أَنفُسِكُمۡ أَوِ ٱلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَۚ إِن يَكُنۡ غَنِيًّا أَوۡ فَقِيرٗا فَٱللَّهُ أَوۡلَىٰ بِهِمَاۖ فَلَا تَتَّبِعُواْ ٱلۡهَوَىٰٓ أَن تَعۡدِلُواْۚ وَإِن تَلۡوُۥٓاْ أَوۡ تُعۡرِضُواْ فَإِنَّ ٱللَّهَ كَانَ بِمَا تَعۡمَلُونَ خَبِيرٗا

{സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.}


۞إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَٰنِ 

}തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനുമാണ്.}


 وَإِذَا قُلۡتُمۡ فَٱعۡدِلُواْ 

{നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക.}


وَلَا يَجۡرِمَنَّكُمۡ شَنَـَٔانُ قَوۡمٍ عَلَىٰٓ أَلَّا تَعۡدِلُواْۚ ٱعۡدِلُواْ هُوَ أَقۡرَبُ لِلتَّقۡوَىٰۖ


{ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌.}

ഓ വഴിപ്പിഴച്ച്പോയ അയകൊഴപ്പൻ വിലപാടുള്ളവനെ എവിടെ അല്ലാഹുവിന്റെ റസൂലിന്റെ അംറും ബിൽ മഅ്‌റൂഫ് വ നഹി അനിൽ മുന്കറിന്റെ വാക്കുകൾ എവിടെ. എന്നിട്ടും നീ പറയുകയാണോ ജർഹ് ചെയ്യരുത് ഭിന്നിപ്പ് ഉണ്ടാക്കരുതെന്ന്.


വഴിപിഴച്ച ഒലിപ്പിക്കുന്ന സിദ്ധാന്തത്തിൽ കാര്യങ്ങൾ മുന്നോട് പോകുവാൻ വേണ്ടി എല്ലാവരും മിണ്ടാതിരിക്കുക, അന്ധരായിരിക്കുക ബധിരരും മൂകരുമായി തുടരുക!! 


ഈ കാര്യത്തിൽ നിങ്ങളോട് പിൻപറ്റാൻ പോകുന്നവരല്ലനാം. അല്ലാഹുവിന്റെ സ്തുതി കൊണ്ട് നാം തെമ്മാടിയോട് നീ തെമ്മാടിയാണ് എന്ന് പറയും ബിദ്അത്ത്കാരനോട് നീ ബിദ്അത്ത്കാരനാണ് എന്ന് പറയും.


  മുഹമ്മദ് ഇബ്നു വള്ളാഹ് അൽ അന്ധലൂസി (محمد بن وضاح الأندلسي) ഈ വഴിപിഴച്ച ഒലിപ്പിക്കുന്ന നിലപാടുള്ളവരുടെ കണ്ണിൽ മുസ്ലിം ഉമ്മത്തിന്റെ കുറ്റം പറഞ്ഞ ആളാണ്.


  'കിതാബുൾ ഇഅ്‌തിസാം' എഴുതിയ അശാഥ്വിബി ഈ വഴിപിഴച്ച ഒലിപ്പിക്കുന്ന നിലപാടുള്ളവരുടെ കണ്ണിൽ മുസ്ലിം ഉമ്മത്തിന്റെ പഴിചാരിയ ആളാണ് കാരണം ഇവർ ബിദ്അത്തിനെ കുറിച്ചും 

അതിനെതൊട്ട് താകീദ് നല്കിക്കൊണ്ടും കിതാബുകൾ രചിച്ച ആളുകളാണ്.


അതുപോലെ ഇമാം ശാഫിയും ഉമ്മത്തിനെ കഷ്ണമാക്കിയവരിൽ പെട്ടയാളാണ് കാരണം,അദ്ദേഹം പറഞ്ഞു: "ഒരാൾ രാവിലെ സൂഫിയായാൽ ദുഹ്റാകുമ്പോയെക്ക അവൻ ബുദ്ധിയില്ലാത്തവനായി മാറിയിട്ടുണ്ടാകും".

  

  അതുപ്രകാരം തന്നെ ഇമാം ശഅബിയും ഉമ്മത്തിന്റെ ചിന്നഭിന്നമാക്കിയാളാണ്. കാരണം; അദ്ദേഹം പറഞ്ഞു: "ഷിയാകൾ മൃഗമായിരുന്നെങ്കിൽ കഴുതകളാകുമായിരുന്നു പക്ഷികളാണെങ്കിൽ കഴുകനാകുമായിരുന്നു".


✍️ أبو رواحة

No comments:

Post a Comment