Quotes Of Scholars

ഷെയ്ഖ് മുഖ്‌ബിൽ അൽവാദിഈ റഹിമഹുല്ല പറഞ്ഞു: പണ്ഡിതന്മാരോട് ഫത്‌വ ചോദിക്കുന്ന ചില ആളുകളുണ്ട്. ഫത്‌വ അവരുടെ ഇച്ഛക്ക് യോജിച്ചാൽ സ്വീകരിക്കും, മറിച്ചാണെങ്കിൽ അതിൽ നിന്നും പുറം തിരിഞ്ഞു കളയുകയും ചെയ്യും.ജൂതന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണിത്"

Thursday, 16 June 2016

الله നിനക്ക്  മാപ്പ്  നൽകേണമോ???!!

ജനങ്ങൾക്ക് മാപ്പ്  നൽക്കുന്നവനാവുക الله നിനക്ക്  മാപ്പ്  നൽകണമെങ്കിൽ

www.aburavaaha.blogspot.com  : قال الإمام ابن القيم 

يا ابن آدم .. إن بينك وبين الله خطايا وذنوب لايعلمها إلا هو , وإنك تحب أن يغفرها لك الله , فإذا أحببت أن يغفرها لك فاغفر أنت لعباده , وأن وأحببت أن يعفوها عنك فاعف أنت عن عباده , فإنما الجزاء من جنس العمل ... تعفو هنا يعفو هناك , تنتقم هنا ينتقم هناك تطالب بالحق هنا يطالب بالحق هناك.



ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

" ആദിമിന്റെ സന്താനമേ, നിനക്കും അല്ലാഹുവിനുമിടയിൽ അവനുമാത്രം അറിയാവുന്ന പാപങ്ങളുണ്ട്. അവയെല്ലാം അവൻ നിനക്ക് പൊറുത്തു തരാൻ നീ ആഗ്രഹിക്കുന്നു. അവൻ നിനക്ക് പൊറുത്തുതരണമെങ്കിൽ അവൻെറ അടിമകൾക്ക് നീ പൊറുത്തു കൊടുക്കുക, അവൻ നിന്നോട് വിട്ടുവീഴ്ച്ച ചെയ്യണമെങ്കിൽ നീ അവൻെറ അടിമകളോട് വിട്ടുവീഴ്ച്ച ചെയ്യുക. കാരണം പ്രവർത്തിക്കനുസരിച്ചാണ് പ്രതിഫലം, ഇവിടെ (ദുനിയാവിൽ) നീ വിട്ടുവീഴ്ച്ച ചെയ്താൽ അവിടെ (ആഖിറത്തിൽ) വിട്ടുവീഴ്ച്ച ചെയ്യും, ഇവിടെ നീ പ്രതികാരം ചെയ്താൽ അവിടെ നിന്നോട് പ്രതികാരം ചെയ്യും. ഇവിടെ നിൻെറ അവകാശങ്ങൾ വിട്ടു കൊടുക്കാതിരുന്നാൽ അവിടെ നിൻെറ ബാധ്യതകൾ വിട്ടുതരില്ല. "




✒ أبو محمد