Quotes Of Scholars

ഷെയ്ഖ് മുഖ്‌ബിൽ അൽവാദിഈ റഹിമഹുല്ല പറഞ്ഞു: പണ്ഡിതന്മാരോട് ഫത്‌വ ചോദിക്കുന്ന ചില ആളുകളുണ്ട്. ഫത്‌വ അവരുടെ ഇച്ഛക്ക് യോജിച്ചാൽ സ്വീകരിക്കും, മറിച്ചാണെങ്കിൽ അതിൽ നിന്നും പുറം തിരിഞ്ഞു കളയുകയും ചെയ്യും.ജൂതന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണിത്"

Wednesday, 22 June 2016

ആരാണ് നോമ്പുകാരൻ - ഇബ്നുൽ ഖയ്യിം

مَنْ هُوَ الصَائِمُ



 ﻗَـﺎﻝَ الإمَـامُ ﺍﺑْـﻦُ ﺍﻟﻘَـﻴِّﻢ -ﺭَﺣِــﻤَﻪُ ﺍﻟﻠﻪ-:

●■ﻭﺍﻟﺼَّﺎﺋﻢ ﻫﻮ ﺍﻟَّﺬﻱ ﺻﺎﻣﺖ ﺟﻮﺍﺭﺣﻪ ﻋﻦ ﺍﻵﺛﺎﻡ
●■ﻭﻟﺴﺎﻧﻪ ﻋﻦ ﺍﻟﻜﺬﺏ ﻭﺍﻟﻔﺤﺶ ﻭﻗﻮﻝ ﺍﻟﺰُّﻭﺭ
●■ ﻭﺑﻄﻨﻪ ﻋﻦ ﺍﻟﻄَّﻌﺎﻡ ﻭﺍﻟﺸَّﺮﺍﺏ ﻭﻓﺮﺟﻪ ﻋﻦ ﺍﻟﺮَّﻓَﺚ،
●■ ﻓﺈﻥْ ﺗﻜﻠَّﻢ ﻟﻢ ﻳﺘﻜﻠَّﻢ ﺑﻤﺎ ﻳﺠﺮﺡ ﺻﻮﻣﻪ
●■ ﻭﺇﻥ ﻓﻌﻞ ﻟﻢ ﻳﻔﻌﻞ ﻣﺎ ﻳﻔﺴﺪ ﺻﻮﻣﻪ
●■ ﻓﻴﺨﺮﺝ ﻛﻼﻣﻪ ﻛﻠُّﻪ ﻧﺎﻓﻌًﺎ ﺻﺎﻟﺤًﺎ،
●■ ﻭﻛﺬﻟﻚ ﺃﻋﻤﺎﻟﻪ ﻓﻬﻲ ﺑﻤﻨﺰﻟﺔ ﺍﻟﺮَّﺍﺋﺤﺔ ﺍﻟَّﺘﻲ ﻳﺸﻤُّﻬﺎ ﻣﻦ ﺟﺎﻟﺲ ﺣﺎﻣﻞ ﺍﻟﻤﺴﻚ،
●■ ﻛﺬﻟﻚ ﻣﻦ ﺟﺎﻟﺲ ﺍﻟﺼَّﺎﺋﻢ ﺍﻧﺘﻔﻊ ﺑﻤﺠﺎﻟﺴﺘﻪ
●■ﻭﺃَﻣِﻦ ﻓﻴﻬﺎ ﻣﻦ ﺍﻟﺰُّﻭﺭ ﻭﺍﻟﻜﺬﺏ ﻭﺍﻟﻔﺠﻮﺭ ﻭﺍﻟﻈُّﻠﻢ،
●■ ﻫـﺬﺍ ﻫﻮ ﺍﻟﺼـَّﻮﻡ ﺍﻟﻤﺸـﺮﻭﻉ ﻻ ﻣﺠـﺮَّﺩ ﺍﻹﻣـﺴﺎﻙ ﻋﻦ ﺍﻟﻄَّـﻌﺎﻡ ﻭﺍﻟﺸَّـﺮﺍﺏ.
●■ ﻓﺎﻟﺼَّﻮﻡ ﻫﻮ ﺻﻮﻡ ﺍﻟﺠﻮﺍﺭﺡ ﻋﻦ ﺍﻵﺛﺎﻡ
●■ ﻭﺻﻮﻡ ﺍﻟﺒﻄﻦ ﻋﻦ ﺍﻟﺸَّﺮﺍﺏ ﻭﺍﻟﻄَّﻌﺎﻡ،
●■ ﻓﻜﻤﺎ ﺃﻥَّ ﺍﻟﻄَّﻌﺎﻡ ﻭﺍﻟﺸَّﺮﺍﺏ ﻳﻘﻄﻌﻪ ﻭﻳﻔﺴﺪﻩ ﻓﻬﻜﺬﺍ ﺍﻵﺛﺎﻡ ﺗﻘﻄﻊ ﺛﻮﺍﺑَﻪ ﻭﺗﻔﺴﺪُ ﺛﻤﺮﺗَﻪ، ﻓﺘُﺼَﻴِّﺮﻩ ﺑﻤﻨﺰﻟﺔ ﻣﻦ ﻟﻢ ﻳﺼُﻢ .

www.aburavaaha.blogspot.com

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

‌ "നോമ്പുകാരനെന്നാൽ പാപങ്ങളിൽ നിന്ന്  അവയവങ്ങളും, കളവിൽ നിന്നും മ്ലേഛതകളിൽ നിന്നും അനാവശ്യ പ്രവർത്തനങ്ങളിൽ നിന്നും  നാവും, അന്ന പാനീയങ്ങളിൽ നിന്ന് വയറും, സംസർഗത്തിൽ നിന്ന്  ഗുഹ്യാവയവവും നോമ്പ് നോറ്റവനാണ്.
ഇനി അവൻ സംസാരിച്ചാൽ തന്നെയും നോമ്പിന് ഭംഗം വരുത്തുന്ന യാതൊന്നും സംസാരിക്കുകയില്ല. എന്തെങ്കിലും ചെയ്യുകയാണെങ്കിൽ തന്നെ അവൻെറ നോമ്പിനെ നശിപ്പിച്ചുകളയുന്ന ഒന്നും ചെയ്യുകയുമില്ല.
 അവനിൽ നിന്ന് വരുന്ന എല്ലാ വാക്കുകളും ഉപകാരപ്രദവും നന്മ നിറഞ്ഞതുമായിരിക്കും. അവൻെറ പ്രർത്തനങ്ങൾ സുഗന്ധ വിൽപ്പനക്കാരനായ കൂട്ടുകാരനിൽ നിന്ന് മണക്കുന്ന സുഗന്ധത്തിൻെറ സ്ഥാനത്തും. നോമ്പുകാരൻെറ കൂട്ടുകാരന് ആ സഹവാസം ഉപകാരപ്പെടും.  അവൻ കളവിൽ നിന്നും  അനാവശ്യ പ്രവർത്തനങ്ങളിൽ നിന്നും തെമ്മാടിത്തത്തിൽ നിന്നും അക്രമത്തിൽ നിന്നും നിർഭയനായിരിക്കും.

 ഇതാണ് അല്ലാഹു നിയമമാക്കിയ നോമ്പ്. അല്ലാതെ വെറും അന്നപാനീയങ്ങൾ വെടിയലല്ല.

 നോമ്പെന്നാൽ പാപങ്ങളിൽ നിന്ന് അവയവങ്ങൾക്കുളള നോമ്പാണ്.
അന്നപാനീയങ്ങളിൽ നിന്ന് വയറിനുളള നോമ്പാണ്.
അന്നപാനീയങ്ങൾ നോമ്പിനെ മുറിക്കുകയും നശിപ്പിച്ചു കളയുകയും ചെയ്യുന്നതു പോലെ പാപങ്ങളും നോമ്പിൻെറ പ്രതിഫലത്തെ മുറിച്ചുകളയുകയും പ്രയോജനത്തെ നശിപ്പിച്ചു കളയുകയും നോമ്പ് നോൽക്കാത്തവനെ പോലെ ആക്കിത്തീർക്കുകയും ചെയ്യും!!."


من الكتاب ﺍﻟﻮﺍﺑﻞ ﺍﻟﺼَّﻴِّﺐ” صـ: ٣٢/٣١
വിവർത്തനം:

അബൂ റവാഹ

No comments:

Post a Comment