Quotes Of Scholars

ഷെയ്ഖ് മുഖ്‌ബിൽ അൽവാദിഈ റഹിമഹുല്ല പറഞ്ഞു: പണ്ഡിതന്മാരോട് ഫത്‌വ ചോദിക്കുന്ന ചില ആളുകളുണ്ട്. ഫത്‌വ അവരുടെ ഇച്ഛക്ക് യോജിച്ചാൽ സ്വീകരിക്കും, മറിച്ചാണെങ്കിൽ അതിൽ നിന്നും പുറം തിരിഞ്ഞു കളയുകയും ചെയ്യും.ജൂതന്മാരുടെ സ്വഭാവങ്ങളിൽ പെട്ടതാണിത്"

Wednesday, 14 September 2016

സുന്നത്ത് നമസ്‌കാരം

صلاة السنة

സുന്നത്തായ നമസ്കാരങ്ങൾ നിറവേറ്റുന്നതിനുവേണ്ടി സ്ഥാനങ്ങൾ മാറുന്നതിന്റെ വിധി എന്താണ്? അത് ബിദ്'അത്  ആണോ?
www.aburavaaha.blogspot.com

ഉത്തരം:



    " ഉലമാക്കൾ പറഞ്ഞു:  മുആവിയ യുടെ ഹദീസ് അസ്പതമാക്കി തീർച്ചയായും  സംസാരം കൊണ്ടോ നമസ്കാരത്തിന്റെ സ്ഥാനം മാറികൊണ്ടോ  ഫർള് നമസ്കാരവും സുന്നത്ത് നമസ്കാരവും വേർപ്പെടുത്തൽ സുന്നത്താകപ്പെട്ടതാണ്.

മുആവിയ പറഞ്ഞു:
 <സംസാരിക്കുന്നത് വരെയോ സ്ഥാനം ഒഴിവാക്കുന്നത് വരെയോ ഒരു നമസ്കാരത്തോട് ഒരു  നമസ്കാരം നമസ്കരിക്കാതിരിക്കാൻ റസൂൽ നമ്മോട് കൽപ്പിച്ചിറ്റുണ്ട് >



 ഇതുപ്രകാരം ഫർള് നമസ്കാരവും സുന്നത്ത് നമസ്കാരവും വെറുപ്പെടുത്തൽ ശേഷമായതാണ്


എങ്കിലും  ഇവിടെ അതിനെകാൾ ഉത്തമമായ ഒരു കാര്യമുണ്ട്,  അതെതെന്നാൽ സുന്നത്ത് നമസ്കാരം വീട്ടിൽ നിന്നാക്കുക എന്നുള്ളതാണ്, കാരണം, വീട്ടിൽ നിന്നുള്ള സുന്നത്ത് നമസ്കാരമാണ് പള്ളിയിൽ വെച്ച് നമസ്കരിക്കുന്നതിനേക്കാൾ ഉത്തമമം അത് മസ്ജിദുൽ ഹറാം ആണെങ്കിൽ പോലും നബി പറഞ്ഞു: ( അദ്ദേഹം മദീനയിലായിരുന്നു, അദ്ദേഹത്തിന്റെ പള്ളിയിൽ (മസ്ജിദു അന്നബവി) നമസ്കരിക്കുന്നത് മസ്ജിദുൽ  ഹറാമല്ലാത്ത പള്ളികളെകാൾ ആയിരം ഇരട്ടി പ്രതിഫലമാണ്)
<ഒരാളുടെ ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം അവന്റെ വീട്ടിൽ നിന്നുള്ളതാണ്, ഫർള് നമസ്കാരമൊഴികെ>



 അവിടുന്നു തന്നെ വീട്ടിൽ നിന്ന് നമസ്കരികാരായിരുന്നു ഉണ്ടായിരുന്നത്



ചിലയാളുകൾ വിചാരിക്കുന്നത് പള്ളിയിൽ നിന്നാണ് സുന്നത്ത്  നമസ്കാരങ്ങൾ ഉത്തമമെന്നാണ്. അങ്ങനെയല്ല, അതെ; എന്നി അനിവാര്യമാണെങ്കിൽ ,  ഒരാൾ  ജോലിയുള്ള വ്യക്തിയാണ് റവാതിബ് മറന്നുപോകുമോ എന്നു ഭയക്കുന്നുവെങ്കിൽ, അപ്പോൾ നാം പറയും " പള്ളിയിൽ നിന്ന്‌ നമസ്കരിക്കുക അതാണ് നല്ലത്. അതുപോലെ തന്നെ വീട്ടിൽ ധാരളം കുട്ടികൾ ഉണ്ട് ശല്യപ്പെടുത്തുമോ എന്ന് ഭയക്കുന്നുവെങ്കിലും പള്ളിയിൽ നിന്നുള്ള നമസ്കാരമാകും ഉത്തമമം.


ഒരാൾ പറയുകയാണ് എന്തുകൊണ്ടാണ് ഫർള് ഒഴികെയുള്ള നമസ്കാരങ്ങൾ വീട്ടിൽ നിന്ന് നമസ്കരിക്കൽ ശ്രേഷ്ഠമാക്കുന്നത് ? നാം പറയും: ലോകമാന്യതയിൽ നിന്ന് വീദൂരമാക്കും, നീ വീട്ടിലാണെങ്കിൽ നിന്റെ കുടുംബം കാണുകയാണെങ്കിൽ തന്നെ നിന്റെ കുടുംബമല്ലാതെ ആരും കാണുകയില്ല, മറിച്ച് നീ പള്ളിയിലാണെങ്കിലൊ; ജനങ്ങലെല്ലാം കാണും, അതുപ്പോലെ വീട്ടിൽ നിന്നുള്ള നമസ്കാരം വീട്ടുകാർക്ക് ഒരു പരിശീലനമാണ്. എന്നി നീ നമസ്കാരിക്കാൻ നിന്നാൽ രണ്ടോ മൂന്നോ വയസ്സുള്ള കുട്ടി നിന്റെ കൂടെ നമസ്കരിച്ചേക്കാം എത്രത്തോളമെന്നാൽ നീ കൽപ്പിച്ചിട്ടില്ലെങ്കിൽപ്പോലും പക്ഷെ അവർ പിൻപറ്റുന്നത് ഇഷ്ടപ്പെടുന്നു

ഇതിൽ വിരോധനയിൽ പെടാതിരിക്കുക എന്നോരു ശ്രേഷ്ഠമായ കാര്യം കൂടിയുണ്ട്

കാരണം നബി صلى الله عليه وسلم  പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറിടമാകരുത് "

അഥവാ; ഖബറിൽ (അടുത്) നമസ്കരിക്കാത്തത് പോലെ ആകരുത് വീടും "

ഇതിൽ നിന്നും മുന്ന് ഉപകാരപ്രദമായ കാര്യങ്ങൾ:

● ലോകമാന്യതയിൽ (റിയാഅ്‌) നിന്നുള്ള അകൽച്ച

●  നമസ്കാരം വീടുകാരെ ശീലിപ്പിക്കുകയും അവരിലേക്ക് ഇഷ്ടമുള്ളതുമാക്കാം.

● നബി തിരുമേനി യുടെ ഈ വാക്കിലെ വിലക്കിൽ പെടാതിരിക്കാം "നിങ്ങളുടെ വീടുകൾ മഖ്‌ബറകൾ ആകരുത്"



المصدر: سلسلة لقاءات الباب المفتوح > لقاء الباب المفتوح [70] ﺍﺑﻦ ﻋﺜﻴﻤﻴﻦ ﺭﺣﻤﻪ اﻟﻠﻪ .

വിവർത്തനം:
അബൂ റവാഹ

1 comment:

  1. ما شاء الله
    جزاكم الله خيرا
    بارك الله فيك

    -الأخ رياض الهندي

    ReplyDelete